ഇന്ത്യൻ നാവികസേനയുടെ ആദ്യ നെക്സ്റ്റ് ജനറേഷൻ മിസൈൽ വെസ്സലിന്റെ കീൽ ലെയിംഗ്

കൊച്ചി:  ഭാരതത്തിന്റെ കടൽത്തീര പ്രതിരോധ മേഖലയ്ക്കും തദ്ദേശീയ കപ്പൽ നിർമ്മാണ രംഗത്തിനും ചരിത്രപരമായ നേട്ടം കുറിച്ചുകൊണ്ട്, ഇന്ത്യൻ നാവികസേനയ്ക്കായി നിർമ്മിക്കുന്ന ആദ്യ നെക്സ്റ്റ് ജനറേഷൻ മിസൈൽ വെസ്സലിന്റെ (NGMV) ‘കീൽ ലെയിംഗ്’ ചടങ്ങ് സെപ്റ്റംബർ 18-ന് കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ (CSL) വെച്ച് നടന്നു. നാവികസേനയുടെ കൺട്രോളർ ഓഫ് വാർഷിപ്പ് പ്രൊഡക്ഷൻ & അക്വിസിഷൻ വൈസ് അഡ്മിറൽ സഞ്ജയ് സാധു ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

ഇന്ത്യൻ നാവികസേനയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും കൊച്ചിൻ ഷിപ്പ് യാർഡ് മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. 2023 മാർച്ച് മാസത്തിലാണ് എൻ.ജി.എം.വി കപ്പലുകളുടെ നിർമ്മാണത്തിനായി പ്രതിരോധ മന്ത്രാലയവും കൊച്ചിൻ ഷിപ്പ് യാർഡും തമ്മിൽ കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സങ്കീർണ്ണമായ സുരക്ഷാ വെല്ലുവിളികളെ അതിജീവിക്കാനും നാവികസേനയുടെ പോരാട്ടവീര്യം വർദ്ധിപ്പിക്കാനും ശേഷിയുള്ള അത്യാധുനിക ആയുധ സംവിധാനങ്ങളും സെൻസറുകളും അടങ്ങിയതാണ് ഈ മിസൈൽ വെസ്സലുകൾ. പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ കപ്പലുകൾ, കേന്ദ്ര സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’, ‘മേയ്ക്ക് ഇൻ ഇന്ത്യ’, ‘മേയ്ക്ക് ഫോർ ദി വേൾഡ്’ എന്നീ പദ്ധതികളുടെ തിളക്കമാർന്ന വിജയമാണ് അടയാളപ്പെടുത്തുന്നത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു