റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലോഡ്സ് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

കൊച്ചി: വിദ്യാർത്ഥികൾക്കിടയിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലോഡ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ആന്റി-ഡ്രഗ് അവയർനെസ്സ് സെമിനാർ സംഘടിപ്പിച്ചു. കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് വിവേക് വാസുദേവൻ നായർ സെമിനാർ ഉദ്ഘാടനം ചെയ്തു.

കുട്ടികൾ എവിടെ പോകുന്നു എന്നതിനെക്കുറിച്ച് രക്ഷാകർത്താക്കളും, നല്ല കൂട്ടുകെട്ടുകൾ തിരഞ്ഞെടുക്കുന്നതിന് വിദ്യാർത്ഥികളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു. ലഹരിയുടെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അതിൽ നിന്നും എങ്ങനെ അകന്നുനിൽക്കണമെന്നതിനെക്കുറിച്ചും അദ്ദേഹം വിശദമായ ക്ലാസുകൾ എടുത്തു.

റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലോഡ്സ് പ്രസിഡന്റ് റോട്ടേറിയൻ അഡ്വ. അനിത മത്തായി മുതിരേന്തി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റൊട്ടേറിയൻ കെ. വി. തോമസ്, റൊട്ടേറിയൻ ലീലാമ്മ തോമസ്, റൊട്ടേറിയൻ കെ. വി. കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു