കൊച്ചി : നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2026 ഒക്ടോബറിൽ ആഭ്യന്തര മൊത്തവ്യാപാരത്തിൽ 50 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബറിലെ 2,402 യൂണിറ്റുകളിൽ നിന്ന് 3,600 യൂണിറ്റായാണ് ഇത്തവണ ആഭ്യന്തര വിൽപന ഉയർന്നത്. നിസ്സാന്റെ തുടർച്ചയായ എട്ടാം മാസത്തെ വാർഷിക ആഭ്യന്തര വളർച്ചയാണിത്. 2026 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ആഭ്യന്തര, കയറ്റുമതി വിപണികളിലായി ആകെ 85,124 യൂണിറ്റുകളുടെ മൊത്തവ്യാപാരമാണ് കമ്പനി കൈവരിച്ചത്. ഒക്ടോബർ മാസത്തിൽ മാത്രം 4,710 യൂണിറ്റുകളുടെ കയറ്റുമതിയും കമ്പനി രേഖപ്പെടുത്തി.
പുതിയ നിസ്സാൻ ടെക്റ്റൺ, മാഗ്നെറ്റ്, ഗ്രാവൈറ്റ് തുടങ്ങിയ വികസിച്ചുകൊണ്ടിരിക്കുന്ന ഉൽപ്പന്ന പോർട്ട്ഫോളിയോയും വിപുലമാകുന്ന ഡീലർ ശൃംഖലയുമാണ് ഈ സവിശേഷ നേട്ടത്തിന് കരുത്തേകിയത്.

