ഷിപ്പ്‌മെന്റുകൾക്ക് 60% വരെ ഇളവുമായി ഡിഎച്ച്എൽ എക്‌സ്പ്രസ് ഇന്ത്യ

കൊച്ചി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി 60 ശതമാനം വരെ പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ച് പ്രമുഖ അന്താരാഷ്ട്ര എക്‌സ്പ്രസ് സേവനദാതാക്കളായ ഡിഎച്ച്എൽ എക്‌സ്പ്രസ് (DHL Express). 2026 നവംബർ 14 വരെ രാജ്യത്തെ ആഭ്യന്തര, അന്താരാഷ്ട്ര ഷിപ്പ്‌മെന്റുകൾക്ക് ഈ ആനുകൂല്യം ലഭ്യമാകും.FESTIVAL60 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ഈ ഇളവ് നേടാം. ഡിഎച്ച്എൽ വെബ്‌സൈറ്റ് (dhl.com), മൈഡിഎച്ച്എൽ+ (MyDHL+) ആപ്പ് അല്ലെങ്കിൽ നേരിട്ട് ഡിഎച്ച്എൽ സർവീസ് പോയിന്റുകൾ വഴി ബുക്ക് ചെയ്യുമ്പോൾ ഈ കോഡ് ഉപയോഗിക്കാവുന്നതാണ്.

ലോകമെമ്പാടുമുള്ള പ്രിയപ്പെട്ടവരിലേക്ക് ദീപാവലി സന്തോഷം എത്തിക്കുക എന്നതാണ് ഈ ഓഫറിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിഎച്ച്എൽ എക്‌സ്പ്രസ് ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് സന്ദീപ് ജുനേജ പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു