കേരളത്തിൽ 50,000 വാഹനങ്ങൾ വിറ്റഴിക്കുന്ന ആദ്യ ഡീലർഷിപ്പായി ഇഞ്ചിയോൺ കിയ
കൊച്ചി : പ്രമുഖ വാഹന ഡീലർഷിപ്പായ ഇഞ്ചിയോൺ കിയയുടെ നേതൃത്വത്തിൽ ‘കിയ സോറെന്റോ ഡ്രൈവ്’ സംഘടിപ്പിച്ചു. കൊച്ചി നെട്ടൂരിലെ ഇഞ്ചിയോൺ കിയ ഷോറൂമിൽ നിന്ന് ആരംഭിച്ച ഡ്രൈവ്, ആലപ്പുഴ മാരാരിക്കുളത്തുള്ള ‘സന്താരി പേൾ ബീച്ച് റിസോർട്ടിൽ’ സമാപിച്ചു. തീരദേശ പാതയിലൂടെ 42 കിലോമീറ്റർ ദൂരമാണ് വാഹനങ്ങൾ അണിനിരന്നത്. ഡ്രൈവിനോടനുബന്ധിച്ച് ഇഞ്ചിയോൺ കിയ കൈവരിച്ച ചരിത്രപരമായ നേട്ടത്തിന്റെ ആഘോഷവും നടന്നു. ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനത്തുനിന്നു മാത്രം 50,000 റീട്ടെയിൽ യൂണിറ്റുകൾ വിറ്റഴിക്കുന്ന ആദ്യ ഡീലർഷിപ്പ് എന്ന അപൂർവ്വ നേട്ടമാണ് ഇഞ്ചിയോൺ കിയ സ്വന്തമാക്കിയത്. നവംബറിൽ വാഹനം വാങ്ങുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ‘ഐഫോൺ ഡുവോ’, ഇലക്ട്രിക് സ്കൂട്ടർ എന്നിവ സമ്മാനമായി നൽകും.
ഇഞ്ചിയോൺ കിയ സീനിയർ വൈസ് പ്രസിഡന്റ് (ഓപ്പറേഷൻസ് & സർവീസ്) റജി വർഗീസ്, സെയിൽസ് ഗ്രൂപ്പ് ഹെഡ് പ്രേംജിത് സോമൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

