ഉപഭോക്താക്കള്‍ 8 കോടി ഇന്ധനച്ചെലവ് ലാഭിക്കുകയും 385 മെട്രിക് ടണ്‍ കാര്‍ബണ്‍ ഉത്സര്‍ജനം കുറയ്ക്കുകയും ചെയ്തു
കൊച്ചി : രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ രണ്ട് വര്‍ഷത്തിനിടെ ഒബന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളില്‍ കൂടി 3.2 കോടിയിലധികം കിലോമീറ്റര്‍ സഞ്ചരിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. 2024 തുടക്കത്തില്‍ നിന്ന് ശേഖരിച്ച ഡാറ്റ പ്രകാരം, കമ്പനിയുടെ റോര്‍ ശ്രേണിയിലെ ബൈക്കുകള്‍ 85ലധികം നഗരങ്ങളില്‍ ദിവസേനയുള്ള യാത്രകള്‍ക്കായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കര്‍ണാടക, ഉത്തര്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഉപയോഗം ശ്രദ്ധേയമാണ്. ഇതിലൂടെ ഉപഭോക്താക്കള്‍ 8 കോടി ഇന്ധനച്ചെലവ് ലാഭിക്കുകയും 385 മെട്രിക് ടണ്‍ കാര്‍ബണ്‍ ഉത്സര്‍ജനം കുറയ്ക്കുകയും ചെയ്തു. വിപുലമായ സേവന ശൃംഖലയും ‘ഒബന്‍ കയര്‍ ‘ സേവനവും സ്ഥിരത ഉറപ്പാക്കുന്നു

