വിശുദ്ധ യൗസേപ്പ് പിതാവിന്റെ ഊട്ടുതിരുന്നാള്‍ 

ചാലക്കുടി: ചാലക്കുടി തിരുകുടുംബ ലത്തീന്‍ പള്ളിയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ ഊട്ടുതിരുന്നാള്‍ ആഘോഷിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ഇന്ന് വൈകീട്ട് ജപമാല, ദിവ്യബലി, പ്രസംഗം. ഫാ: സിജോ വേലിക്കകത്തോട്ട് മുഖ്യ കാര്‍മ്മികനാകും. ഊട്ടു തിരുന്നാള്‍ ദിനമായ നാളെ രാവിലെ 9.30ന് തിരുന്നാള്‍ ദിവ്യബലി, 10.45ന് നേര്‍ച്ച സദ്യ വെഞ്ചിരിപ്പ്. തുടര്‍ന്ന് വൈകുന്നേരം മൂന്നു മണിവരെ നേര്‍ച്ച സദ്യ. തിരുന്നാള്‍ ദിനങ്ങളില്‍ പുണ്യവാളന് പൂമാല നേര്‍ച്ച, അടിമ സമര്‍പ്പണം എന്നിവക്ക് സൗകര്യമുണ്ടായിരിക്കുമെന്ന് വികാരി ഫാ. ബഞ്ചമിന്‍ ജൈജു ഇലഞ്ഞിക്കല്‍,  ഐവണ്‍ വഞ്ചിപ്പുര, സുബിന്‍ ജേക്കബ്ബ്, ഷാരോണ്‍ ജെയിംസ്, സെബാസ്റ്റ്യന്‍ കുറ്റിപറമ്പില്‍ എന്നിവര്‍ വാര്‍ത്താ സമ്മളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു