കൊച്ചി : പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് മികച്ച വിനോദാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായി യൂട്യൂബുമായി സഹകരിച്ച് പ്രീമിയം സേവനങ്ങൾ പ്രഖ്യാപിച്ച് എയർടെൽ. 200 രൂപയുടെ പുതിയ ഒ.ടി.ടി ടോപ്-അപ്പ് പ്ലാനിലൂടെ ഇനി എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് യൂട്യൂബ് പ്രീമിയം (YouTube Premium) ലഭ്യമാകും.ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കൾക്ക് പരസ്യങ്ങളില്ലാതെ യൂട്യൂബ് ആസ്വദിക്കാനാകും. ഇതിനുപുറമെ ബാക്ക്ഗ്രൗണ്ട് പ്ലേ, ഓഫ്ലൈൻ ഡൗൺലോഡുകൾ, യൂട്യൂബ് മ്യൂസിക് പ്രീമിയം എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. പ്രൈം വീഡിയോ, ജിയോഹോട്ട്സ്റ്റാർ, സീ5 പ്രീമിയം ഉൾപ്പെടെ 18-ലധികം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും 30 ജി.ബി അധിക ഡാറ്റയും 200 രൂപയുടെ ഈ ടോപ്-അപ്പ് പാക്കിലൂടെ സ്വന്തമാക്കാം. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. നിലവിലുള്ള പ്രീപെയ്ഡ് പ്ലാനുകളോടൊപ്പം ഈ ടോപ്-അപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്.

