സംഘടനയുടെ പേര് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ  എ.കെ.ജി.എസ്.എം.എ നിയമ നടപടിക്ക് 

എറണാകുളം പ്രസ്സ് ക്ലബ്ബില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.സി.റോയി, സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത്ര, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം.ജലീല്‍, വര്‍ക്കിംഗ് സെക്രട്ടറി ജോയി പഴേമഠം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു
സംഘടനയുടെ സംസ്ഥാന സമ്മേളനം ആഗസ്റ്റ് രണ്ടാം വാരം വിപുലമായ രീതിയില്‍ എറണാകുളത്ത് സംഘടിപ്പിക്കും
കൊച്ചി  :  ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) പേര് ദുരുപയോഗം ചെയ്ത് രണ്ട് വ്യക്തികള്‍ അങ്കമാലി അഡ്‌ലക്‌സ് കണ്‍വെണ്‍ഷന്‍ സെന്ററില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നതിനെതിരെ സംഘടന നിയമ നടപടി സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കെ.സുരേന്ദ്രന്‍, എസ്.അബ്ദുള്‍ നാസര്‍ എന്നീ രണ്ട് വ്യക്തികളെ സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എ.കെ.ജി.എസ്.എം.എയില്‍ നിന്നും പുറത്താക്കിയിട്ടുള്ളതാണ്. 1945-ല്‍ രൂപീകരിച്ച സംഘടനയായ എ.കെ.ജി.എസ്.എം.എയുടെ പേരും, ലോഗോയും, ലെറ്റര്‍ ഹെഡും മറ്റാര്‍ക്കും ഉപയോഗിക്കാന്‍ അവകാശമില്ലെന്ന് ഹൈക്കോടതിയുടെ അസന്നിഗ്ദ്ധ വിധിയുണ്ട്. എന്നാല്‍ ഈ രണ്ട് വ്യക്തികള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസ്സോസിയേഷന്‍ എന്ന പേരില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിങ്ങനെ സ്ഥാനങ്ങള്‍ ആലേഖനം ചെയ്ത് ലെറ്റര്‍ ഹെഡ് ഉണ്ടാക്കി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചാണ് എക്‌സിബിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈ പേരില്‍ ഇവര്‍ ഭാരവാഹികളായി ഒരു സംഘടന കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇവര്‍ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും വരെ ഇപ്രകാരം വഞ്ചിച്ചിരിക്കുകായണ്. ദക്ഷിണേന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും ദിനം പ്രതിയുള്ള സ്വര്‍ണ്ണത്തിന്റെ വില്‍പന വില വര്‍ഷങ്ങളായി നിശ്ചയിക്കുന്നത് എ.കെ.ജി.എസ്.എം.എയാണ്. വളരെ വിശ്വാസ്യതയുള്ള സംഘടനയുടെ പേര് ദുരുപയോഗം ചെയ്യുന്ന വ്യക്തികള്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമായി സംഘടന മുന്നോട്ട് പോകുമെന്ന്  സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത്ര, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.സി.റോയി, ജനറല്‍ സെക്രട്ടറി കെ.എം.ജലീല്‍, വര്‍ക്കിംഗ് സെക്രട്ടറി ജോയി പഴേമഠം എന്നിവര്‍ പറഞ്ഞു. സംഘടനയുടെ സംസ്ഥാന സമ്മേളനം ആഗസ്റ്റ് രണ്ടാം വാരം വിപുലമായ രീതിയില്‍ എറണാകുളത്ത് സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു