പ്രചരണം കൊഴുപ്പിച്ച് അഖില്‍ മാരാര്‍; പൊങ്കാല വഴിപാടിലും പങ്കെടുത്തു 

തൃക്കാക്കര നിയോജകമണ്ഡലം ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ ഇന്നലെ (25.03.26) വെണ്ണല കൊറ്റങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന പൊങ്കാലയില്‍ പങ്കെടുത്ത് ഭക്തരോട് വോട്ട് അഭ്യര്‍ഥിച്ചപ്പോള്‍
തിരക്കേറിയ പ്രചരണത്തിനിടയില്‍ വെണ്ണല കൊറ്റങ്കാവ് ഭഗവതി ക്ഷേത്രത്തില്‍  നടന്ന പൊങ്കാല വഴിപാടിലും അഖില്‍ മാരാര്‍ പങ്കെടുത്തു.
തൃക്കാക്കര: തൃക്കാക്കര മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ നിറ സാന്നിധ്യമായി മാറിയ ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ പ്രചരണം സജീവമാക്കി.  തിരക്കേറിയ പ്രചരണത്തിനിടയില്‍ വെണ്ണല കൊറ്റങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഇന്ന്‌ നടന്ന പൊങ്കാല വഴിപാടിലും അഖില്‍ മാരാര്‍ പങ്കെടുത്തു. ഇന്ന്‌  രാവിലെ എട്ട് മണിയോടെ  ക്ഷേത്രത്തില്‍ എത്തിയ അഖില്‍ മാരാര്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് ക്ഷേത്ര പരിസരത്ത് പൊങ്കാലയര്‍പ്പിക്കാനായി എത്തിയ ഭക്തജനങ്ങളെ  നേരില്‍ കണ്ടു. പൊങ്കാല അടുപ്പുകള്‍ക്ക് അരികെ പ്രാര്‍ത്ഥനാനിര്‍ഭരമായിരുന്ന അമ്മമാരോടും സഹോദരിമാരോടും ആശയവിനിമയം നടത്തിയ സ്ഥാനാര്‍ത്ഥി,  പ്രാര്‍ത്ഥനയും പിന്തുണയും അഭ്യര്‍ത്ഥിച്ചും ഭക്തര്‍ക്കൊപ്പം സെല്‍ഫിയെടുത്തതിന് ശേഷമാണ് മടങ്ങിയത്. തുടര്‍ന്ന് എളംകുളം, കടവന്ത്ര, പാലച്ചുവട് ജംഗ്ഷന്‍,ആലിന്‍ചുവട്,വെണ്ണല തുടങ്ങിയ പ്രദേശങ്ങളില്‍ വോട്ടര്‍മാരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. എന്‍.ഡി.എ  നേതാക്കളും ഭാരവാഹികളും സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു. ഇന്‍ഫോപാര്‍ക്ക്,  വെണ്ണല  ഏരിയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും അഖില്‍ മാരാര്‍ പങ്കെടുത്തു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു