ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് എസ് യു വിയ്ക്ക് പാന്‍ ഇന്ത്യ ടെസ്റ്റ് റണ്‍ ആരംഭിച്ചു 

കടുത്ത ചൂട്, മഴക്കാല സാഹചര്യങ്ങള്‍, വിവിധ ചാര്‍ജിംഗ് സൗകര്യങ്ങള്‍ എന്നിവയിലും പരിശോധന നടത്തും.

കൊച്ചി : ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ് യു വിയ്ക്കായി രാജ്യവ്യാപകമായ പൊതു റോഡ് പരിശോധനകള്‍ ആരംഭിച്ചു.  ആഗോളമായി പരിചിതമായ പ്രോട്ടോട്ടൈപ്പ് മോഡല്‍ ഹൈവേകള്‍, നഗര റോഡുകള്‍, കഠിനമായ ഭൂപ്രദേശങ്ങള്‍ എന്നിവയില്‍ വാഹനം  പരീക്ഷിക്കും. ദൈര്‍ഘ്യം, കൈകാര്യം, യാത്രാസൗകര്യം, കാര്യക്ഷമത, വിശ്വാസ്യത എന്നിവയാണ് പ്രധാനമായി വിലയിരുത്തുക. കൂടാതെ കടുത്ത ചൂട്, മഴക്കാല സാഹചര്യങ്ങള്‍, വിവിധ ചാര്‍ജിംഗ് സൗകര്യങ്ങള്‍ എന്നിവയിലും പരിശോധന നടത്തും. നഗര ഉപയോഗത്തിനും ലൈഫ്സ്‌റ്റൈല്‍ ഡ്രൈവിങ്ങിനുമായി രൂപകല്‍പ്പന ചെയ്ത ഈ എസ് യു വി 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ആഗോളമായി അവതരിപ്പിക്കും ഇന്ത്യ പ്രധാന വിപണികളില്‍ ഒന്നായിരിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു