തൃക്കാക്കരയില്‍ ആവേശമായി  അഖില്‍ മാരാര്‍

ഉത്തര്‍പ്രദേശില്‍  നടന്ന അഖിലേന്ത്യാ ഇന്റര്‍ യൂണിവേഴ്‌സിറ്റി  പഞ്ചാഗുസ്തി മത്സരത്തില്‍ രണ്ട് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ ആക്സ എസ്‌. അജിയെ തൃക്കാക്കര നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍ കാക്കനാട് സുരഭി നഗറിലുള്ള വീട്ടിലെത്തി ആദരിച്ചപ്പോള്‍
പഞ്ചാഗുസ്തി മത്സരത്തില്‍ രണ്ട് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ ആക്സ എസ്‌ . അജിയെ തൃക്കാക്കര നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍ വീട്ടിലെത്തി ആദരിച്ചു
തൃക്കാക്കര: ഉത്തര്‍പ്രദേശില്‍  നടന്ന അഖിലേന്ത്യാ ഇന്റര്‍ യൂണിവേഴ്‌സിറ്റി  പഞ്ചാഗുസ്തി മത്സരത്തില്‍ രണ്ട് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ ആക്സ എസ്‌ . അജിയെ തൃക്കാക്കര നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍ വീട്ടിലെത്തി ആദരിച്ചു. ഇന്ന്‌ വൈകുന്നേരം അഞ്ചുമണിയോടെയാണ് അദ്ദേഹം കാക്കനാട് സുരഭി നഗറിലുള്ള വീട്ടിലെത്തി ആക്സ എസ്‌. അജിയെ ആദരിച്ചത്. എന്‍.ഡി.എ നേതാക്കളായ കെ.എസ് വിജയന്‍, ഡോ.ടെറി തോമസ് ഇടത്തൊട്ടി, ജെയിംസ്, എം.പി ജിനീഷ് എന്നിവരും സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പമുണ്ടായിരുന്നു. അക്‌സയുടെ മാതാവ് സ്റ്റെല്ല അജി, പിതാവ് ആര്‍.എസ് അജി, മകന്‍ എ. എസ് അഭിഷേക് എന്നിവരോടും സംസാരിച്ച ശേഷമാണ് മടങ്ങിയത്.  കാക്കനാട് സുരഭി നഗര്‍,  എറണാകുളം കുടുംബി കോളനി, പനമ്പള്ളി നഗര്‍ എല്‍.ഐ.ജി കോളനി, എന്നിവിടങ്ങളിലും ഇന്നലെ അഖില്‍ മാരാര്‍ വോട്ട് തേടി പര്യടനം നടത്തി.  കാക്കനാട് പെന്‍ഷന്‍ ഭവനില്‍ യുവാക്കളുമായും സംവദിച്ചു. തുടര്‍ന്ന് പാലച്ചുവട് കുടുംബ യോഗത്തിലും സ്ഥാനാര്‍ഥി പങ്കെടുത്ത് വോട്ട് അഭ്യര്‍ത്ഥിച്ചു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു