‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ പദ്ധതി ഉദ്ഘാടനം ചെയ്തു

അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്' പദ്ധതിയുടെ ഉദ്ഘാടനം കേരള ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കുന്നു.

കൊച്ചി: യുവജനങ്ങളെ മയക്കുമരുന്നിന്റെ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും സമൂഹത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനുമായി അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്’ പദ്ധതിയുടെയും ആദിവാസി മേഖലകളില്‍ ലഹരിവിരുദ്ധ ആരോഗ്യ ബോധവല്‍ക്കരണവും ചികിത്സാ സേവനങ്ങളും വിപുലമാക്കുന്നതിനായി രൂപീകരിച്ച ‘തൂഫാന്‍ തമ്പി’ പദ്ധതിയുടെയും ഉദ്ഘാടനം സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ആരോഗ്യ പരിപാലന രംഗത്ത് വമ്പിച്ച മാറ്റം വരുത്തിയ സ്ഥാപനം ആണ് അമൃത ആശുപത്രി എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. യുവ തലമുറയുടെ ഭാവിയെ തകര്‍ക്കുന്ന ലഹരി മാഫിയയുടെ വേരറുക്കുന്നതു വരെ കേരളാ പോലീസ് മുന്നോട്ടു പോകുമെന്നും, അതിനായി ലഹരി ഉപയോഗത്തിനെതിരെയുള്ള പോരാട്ടം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അമൃത ടെക്‌നോളജീസ് വികസിപ്പിച്ച ‘തൂഫാന്‍ അമൃത സോഫ്റ്റ്‌വെയര്‍ തൂഫാന്‍ വണ്‍ ‘ പ്രകാശനം ചെയ്തു. ലഹരി ഉപയോഗിക്കുന്നവരേക്കാള്‍ അത് വേണ്ട എന്ന് വെക്കുന്നവര്‍ ആണ് മാനസികവും ശാരീരികവുമായി യഥാര്‍ത്ഥ ശക്തര്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ടി.ജെ.വിനോദ് എം.എല്‍.എ പദ്ധതിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.
കൊച്ചി അമൃത ആശുപത്രിയിലെ അമൃതായനം ഹാളില്‍ (ബി ബ്ലോക്ക് ഓഡിറ്റോറിയം) നടന്ന ചടങ്ങില്‍ മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ.കെ. പി.ഗിരീഷ് കുമാര്‍ സ്വാഗതം പറഞ്ഞു.
കേരള സംസ്ഥാന പോലീസ് മേധാവി രവാഡ എ. ചന്ദ്രശേഖര്‍, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍, ഡി.ഐ.ജി പുട്ട വിമലാദിത്യ, പ്രൊഫ. ഡോ. സി. ശ്രീകുമാര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം എം.എല്‍.എ. 24 ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍, അമൃത ടെക്‌നോളജീസ്‌സി.ഇ.ഒ പ്രദീപ് അച്ചന്‍, ഡോ. ജഗ്ഗു സ്വാമി,അഡ്വ. കെ. ആനന്ദ്,സി. കെ. പ്രദീപ് ബിജു മേലാറ്റൂര്‍,ഡോ. ഡി. എം. വാസുദേവന്‍,ഡോ. രഹ്‌ന സി. മുകുന്ദന്‍, പ്രൊഫ. ഡോ. ദിനേശ്, ജി.എസ് സജികുമാര്‍,ഡോ. രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. തന്റെയും, വിശ്വശാന്തി ഫൗണ്ടേഷന്റെയും പൂര്‍ണ പിന്തുണ പദ്ധതിക്ക് ഉണ്ടാവുമെന്ന് വീഡിയോ സന്ദേശത്തിലൂടെ നടന്‍ മോഹന്‍ലാല്‍ അറിയിച്ചു.

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു