തൊടുപുഴ ന്യൂമാന്‍ കോളേജിലെ യൂണിയന്‍ ചെയര്‍മാനായി ഡിഗ്രി രണ്ടാം വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടതോടെ ആരംഭിച്ചതാണ് റോയിയുടെ പൊതുപ്രവര്‍ത്തനം.
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈപ്പിനിലും തൊടുപുഴയിലും മല്‍സരിക്കുന്ന എന്‍ഡിഎ- ട്വന്റി20 പാര്‍ട്ടി സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്ബ് പ്രഖ്യാപിച്ചു. നര്‍ത്തകിയും നടിയും സംരംഭകയുമായ അനിത തോമസാണ് വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ ട്വന്റി20 എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. കൊച്ചി സ്വദേശിനിയും കൊച്ചിന്‍ കോളേജ് അലുമിനി അസ്സോസിയേഷന്‍ രക്ഷാധികാരിയും, പ്രമുഖ സാമൂഹിക പ്രവര്‍ത്തകയുമായ അനിത തോമസ് കഴിഞ്ഞ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷന്‍ രവിപുരം ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. നിയമ സഭയിലേയ്ക്ക് അനിതയുടെ കന്നി അങ്കമാണിത്. വൈപിന്‍ മണ്ഡലത്തില്‍ 2021ല്‍ ട്വന്റി20 ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. എന്‍ഡിഎയുടെ ഉറപ്പാക്കിയ മണ്ഡലങ്ങളില്‍ ഒന്നാണിതെന്നും സാബു ജേക്കബ് പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകനും മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതിയുടെ ശില്‍പിയുമായ അഡ്വ. റോയി എ വാരിക്കാട്ട് ആണ് എന്‍.ഡി.എയ്ക്കുവേണ്ടി തൊടുപുഴയില്‍ ജനവിധി തേടുന്നത്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ യൂണിയന്‍ ചെയര്‍മാനായി ഡിഗ്രി രണ്ടാം വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടതോടെ ആരംഭിച്ചതാണ് റോയിയുടെ പൊതുപ്രവര്‍ത്തനം. തൊടുപുഴയുടെ ഓരോ സ്പന്ദനത്തിലും 1980 മുതല്‍ റോയി വാരിക്കാട്ട് സജീവമാണ്. നിയമസഭയിലേയ്ക്കുള്ള റോയിയുടെ രണ്ടാമത്തെ അങ്കമാണിത്.

