യുവ ഇന്ത്യന്‍ വിങ്ങര്‍ ടൈസണ്‍ സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി 

ഈ പ്രായവിഭാഗത്തിലെ ഏറ്റവും മികച്ച പ്രതിഭകളില്‍ ഒരാളായ ടൈസണെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു.

കൊച്ചി: ഐഎസ്എല്‍ 2025-26 സീസണിന്റെ ഭാഗമായി യുവ വിങ്ങര്‍ ടൈസണ്‍ സിംഗിനെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി സ്വന്തമാക്കി. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ കളിക്കുന്നതിനായി താരം ഇതിനോടകം തന്നെ ടീമിനൊപ്പം ചേര്‍ന്നു കഴിഞ്ഞു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിന്റെ റിസര്‍വ് ടീമില്‍ നിന്നാണ് ഇരുപത്തിയൊന്നുകാരനായ ടൈസണ്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുന്നത്. ആക്രമണ ഫുട്‌ബോളില്‍ ശ്രദ്ധേയനായ ടൈസണ്‍, വിങ്ങുകളില്‍ മികവ് പുലര്‍ത്തുന്നതിനൊപ്പം മധ്യനിരയിലും മുന്നേറ്റനിരയിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്.
മണിപ്പൂരില്‍ നിന്നുള്ള ഈ യുവതാരം ഇന്ത്യയുടെ അണ്ടര്‍ 20 ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഐ ലീഗ്, റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗ്, മറ്റ് പ്രധാന കപ്പ് ടൂര്‍ണമെന്റുകള്‍ എന്നിവയില്‍ കളിച്ച് മികച്ച പരിചയസമ്പത്തുമായാണ് ടൈസണ്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. ചണ്ഡീഗഡ് ഫുട്‌ബോള്‍ അക്കാദമിയിലൂടെ വളര്‍ന്ന ടൈസണ്‍, 202021 സീസണില്‍ എഐഎഫ്എഫിന്റെ ഇന്ത്യന്‍ ആരോസിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് 202223 സീസണില്‍ മോഹന്‍ ബഗാന്‍ റിസര്‍വ് ടീമിലെത്തി. ഈ പ്രായവിഭാഗത്തിലെ ഏറ്റവും മികച്ച പ്രതിഭകളില്‍ ഒരാളായ ടൈസണെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു