ദേശീയ ടെന്‍പിന്‍ ബൗളിംഗ് ചാംപ്യന്‍ഷിപ്പ് : കേരളത്തിന് നേട്ടം

ബംഗളുരുവില്‍ നടന്ന ടെന്‍പിന്‍ ബൗളിംഗ് ചാംപ്യന്‍ഷിപ്പില്‍  പ്രോമിസിംഗ് പ്ലെയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിന്റെ സുചിത സുനില്‍കുമാര്‍  മുന്‍ ദേശീയ ചാംപ്യന്‍ എച്ച്.വി സര്‍ദയില്‍ നിന്നും  അവാര്‍ഡ് ഏറ്റുവാങ്ങുന്നു. കേരള ടെന്‍പിന്‍ ബൗളിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് ജെയിംസ് ചിറ്റിലപ്പിള്ളി, ജനറല്‍ സെക്രട്ടറി എ. എല്‍ ശ്രീനിവാസന്‍ എന്നിവര്‍ സമീപം
കേരളത്തെ പ്രതിനിധീകരിച്ച് വനിതാ വിഭാഗത്തില്‍ പങ്കെടുത്ത സുചിത സുനില്‍കുമാര്‍ പ്രോമിസിംഗ് പ്ലെയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.
കൊച്ചി :  ബംഗളുരുവില്‍ നടന്ന ടെന്‍പിന്‍ ബൗളിംഗ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് നേട്ടം. കേരളത്തെ പ്രതിനിധീകരിച്ച് വനിതാ വിഭാഗത്തില്‍ പങ്കെടുത്ത സുചിത സുനില്‍കുമാര്‍ പ്രോമിസിംഗ് പ്ലെയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തില്‍ കേരളത്തിനായി കളത്തിലിറങ്ങിയ ഏക വനിതാ അംഗവും സുചിത സുനില്‍കുമാര്‍ ആയിരുന്നു. ടെന്‍പിന്‍ ബൗളിംഗ് മുന്‍ ദേശീയ ചാംപ്യന്‍ എച്ച്.വി സര്‍ദയില്‍ നിന്നും സുചിത സുനില്‍കുമാര്‍ പ്രോമിസിംഗ് പ്ലെയര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. പുരുഷ വിഭാഗത്തില്‍ പങ്കെടുത്ത എന്‍.എച്ച് ഷമീദും കേരളത്തിനായി മികച്ച പ്രകടനാണ് ചാംപ്യന്‍ഷിപ്പില്‍ പുറത്തെടുത്തത്. എന്‍.എച്ച് ഷമീദ് രണ്ടാം റൗണ്ടില്‍ കടന്നിരുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു