തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തെയാകെ ആവേശക്കൊടുമുടിയിലാക്കി ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജിലി പി.വി (അഞ്ജലി നായര്‍) തിരഞ്ഞടുപ്പ് പ്രചരണത്തിന് സമാപനം. പള്ളുരുത്തിയുടെ വിവിധ മേഖലകള്‍ തിരിച്ചാണ് കൊട്ടിക്കലാശം നടന്നത്. പഷ്ണി തോട് പാലത്തിന് സമീപത്തു നിന്നും ആരംഭിച്ച കൊട്ടിക്കലാശത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന കൊട്ടിക്കലാശം മരുന്നു കട ജംങ്ഷഷനില്‍ സമാപിച്ചു. ബി ജെ പി സംസ്ഥാന വക്താവ് കെ വി എസ് ഹരിദാസ്, ജില്ലാ വൈസ് പ്രസിഡന്റ് എന്‍ എല്‍ ജയിംസ്, ബി ജെ പി സിറ്റി ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.റോഷന്‍ കുമാര്‍,പള്ളുരുത്തി മണ്ഡലം പ്രസിഡന്റ് കെ.എം ധനീഷ്, മേഖല സെക്രട്ടറി എന്‍.എസ്.സുമേഷ്,ജനറല്‍ സെക്രട്ടറി എം.എച്ച് ഹരീഷ് ,കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി എം.ആര്‍.ദിലീഷ് കുമാര്‍, വിജിതഗിരീഷ്, കെ.യു.ഉമേഷ്, അനില്‍കുമാര്‍ ,ജയന്‍ , ദീപേഷ് എന്നിവര്‍ നേതൃത്വം നല്‍കി. കുണ്ടന്നൂര്‍ ജംങ്ഷനില്‍ നിന്നും ആരംഭിച്ച കൊട്ടിക്കലാശം നെട്ടൂര്‍ മേല്‍പാലം ജംങ്ഷനില്‍ സമാപിച്ചു. ഏരിയാ പ്രസിഡന്റ് കെ.എം അനില്‍കുമാര്‍ ,കെ.കെ.മേഘനാഥന്‍,ജോസഫ് ഷെറോണ്‍, രമാദേവി, പി.വി.സന്തോഷ്, മിഥിലേഷ് എന്നിവര്‍ നേതൃത്യം നല്‍കി.കുമ്പളം തേവര ഫെറിയില്‍ നിന്നും ആരംഭിച്ച ബൈക്ക് റാലി സൗത്ത് ജംങ്ഷനില്‍ സമാപിച്ചു.ആര്‍ച്ച ജയപ്രകാശ്, ഗോപി, സഞ്ജയ് കുമാര്‍ സി എസ് ,കെ.കെ.മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പനങ്ങാട് മുണ്ടേമ്പള്ളിയില്‍ നിന്നും ആരംഭിച്ച കൊട്ടിക്കലാശം ഭജനയില്‍ സമാപിച്ചു. സൗഷ ലാലു,സുധീഷ്, രതീഷ്, സബാറ്റിനി
എന്നിവര്‍ നേതൃത്വം നല്‍കി.

