ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ എന്‍.സി.ഡി ഇഷ്യു ഏപ്രില്‍ 10ന് ആരംഭിക്കുന്നു

കൊച്ചി: ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഏറ്റവും പുതിയ സെക്യൂര്‍ഡ് റിഡീമബിള്‍ നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ (NCDs) പബ്ലിക് ഇഷ്യു ഏപ്രില്‍ 10ന് ആരംഭിക്കുമെന്ന് ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ പറഞ്ഞു.

12.25% വരെ യഥാര്‍ത്ഥ ആദായം (Effective Yield) വാഗ്ദാനം ചെയ്യുന്ന ഈ എന്‍.സി.ഡി ഇഷ്യു ഫ്‌ളെക്‌സിബിള്‍ കാലാവധികള്‍ തേടുന്നവര്‍ക്ക് ആകര്‍ഷകവും സുരക്ഷിതവുമായ ഒരു നിക്ഷേപാവസരമാണെന്ന് അഡ്വ. കെ.ജി. അനില്‍കുമാര്‍ പറഞ്ഞു. മുന്‍ എന്‍.സി.ഡി ഇഷ്യുകള്‍ക്ക് ലഭിച്ച ഉജ്ജ്വലമായ പ്രതികരണത്തിലും നിക്ഷേപകര്‍ അര്‍പ്പിച്ച വിശ്വാസത്തിലും ഞങ്ങള്‍ സന്തുഷ്ടരാണ്. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങള്‍ നല്‍കാനും ഞങ്ങള്‍ക്ക് ഇത് പ്രചോദനമാകുന്നുവെന്നും അഡ്വ. കെ.ജി. അനില്‍കുമാര്‍ പറഞ്ഞു. ACUITÉ BBB/STABLE റേറ്റിംഗ് ലഭിച്ചിട്ടുള്ള ഈ എന്‍.സി.ഡി ഇഷ്യു 2026 ഏപ്രില്‍ 24 വരെ തുറന്നിരിക്കും. ഓരോ എന്‍.സി.ഡി-യുടെയും മുഖവില 1,000 രൂപയാണ്. 13, 24, 36, 60, 72 മാസങ്ങളിലായി പ്രതിമാസ, വാര്‍ഷിക, ക്യുമുലേറ്റീവ് പലിശ ഓപ്ഷനുകളുള്ള 10 ഓപ്ഷനുകള്‍ ഈ ഇഷ്യു വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്കുകള്‍ 10.00% മുതല്‍ 12.25% വരെയാണ്. കുറഞ്ഞ അപേക്ഷാ തുക 10,000 രൂപ ആയതിനാല്‍ വലിയൊരു വിഭാഗം നിക്ഷേപകര്‍ക്ക് ഇത് എളുപ്പത്തില്‍ പ്രയോജനപ്പെടുത്താനാകുമെന്നും അഡ്വ. കെ.ജി. അനില്‍കുമാര്‍ പറഞ്ഞു.ഈ ഇഷ്യു വഴി സമാഹരിക്കുന്ന തുക ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ വളര്‍ച്ചാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്കും ഓഹരി ഉടമകള്‍ക്കും നല്‍കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായി വിനിയോഗിക്കും. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഗോവ, ഡല്‍ഹി, രാജസ്ഥാന്‍ എന്നിങ്ങനെ 12 സംസ്ഥാനങ്ങളിലേക്ക് ഐസിഎല്‍ ഫിന്‍കോര്‍പ്പ് സാന്നിധ്യം വ്യാപിച്ചു കഴിഞ്ഞു. ഇന്ത്യമുഴുവന്‍ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഐസിഎല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള, ബി.എസ്.ഇ-യില്‍ ലിസ്റ്റ് ചെയ്ത എന്‍.ബി.എഫ്.സിയായ സേലം ഈറോഡ് ഇന്‍വെസ്റ്റ്മെന്റ്സ് ധനകാര്യ മേഖലയിലെ തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയും സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു.

ഗോള്‍ഡ് ലോണുകള്‍, ഹയര്‍ പര്‍ച്ചേസ് ലോണുകള്‍, ബിസിനസ് ലോണുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമഗ്രമായ സേവനങ്ങള്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് വാഗ്ദാനം ചെയ്യുന്നു. ട്രാവല്‍, ഫാഷന്‍, ഡയഗ്‌നോസ്റ്റിക്‌സ്, എന്നിങ്ങനെ വിവിധ മേഖലകളിലേക്കും ഐ.സി.എല്‍ ഗ്രൂപ്പ് അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. പുതിയ എന്‍.സി.ഡി ഇഷ്യു അവതരിപ്പിക്കുമ്പോള്‍, സാമ്പത്തിക വളര്‍ച്ച, സുരക്ഷ, ദീര്‍ഘകാല മൂല്യം എന്നിവയിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ ഭാഗമാകുവാന്‍ നിക്ഷേപകരെ ക്ഷണിക്കുകയാണെന്നും അഡ്വ. കെ.ജി. അനില്‍കുമാര്‍ പറഞ്ഞു. ഉമാ ദേവി അനില്‍കുമാറാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ സി.ഇ.ഒ. www.iclfincorp.com എന്ന വെബ് സൈറ്റില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 85890 20137, +91 85890 20186 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു