മോദി സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള സമഗ്ര വികസനം തൃപ്പൂണിത്തുറ മണ്ഡലത്തിലെ എല്ലാ മേഖലകളിലും നടപ്പാക്കുമെന്ന് അഞ്ജലി നായര്‍ പ്രചാരണ യാത്രക്കിടെ പ്രദേശവാസികളോട് പറഞ്ഞു.
പള്ളുരുത്തി: തൃപ്പൂണിത്തുറ നിയോജക മണ്ഡലം ട്വന്റി20- എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായരുടെ പ്രചാരണ യാത്ര ഹിറ്റായി.
അമ്മമാര്‍ക്കും, തന്റെ ആരാധകര്‍ക്കൊപ്പവും സെല്‍ഫിയെടുത്തും തമാശ പറഞ്ഞുമാണ വോട്ടു തേടിയുളള അഞ്ജലി നായരുടെ പ്രചാരണ യാത്ര മുന്നോട്ട് പോയത്. പള്ളുരുത്തി മേഖലയിലെ ആദ്യ ദിനം ഇടക്കൊച്ചി വില്ലേജ് ഓഫീസ് പരിസരത്തു നിന്നുമാണ് അഞ്ജലി നായരുടെ യാത്രയ്ക്ക് തുടക്കമായത്. താന്‍ ഇവിടെ നിന്നും തെരെഞ്ഞെടുക്കപ്പെട്ടാല്‍ മോദി സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള സമഗ്ര വികസനം തൃപ്പൂണിത്തുറ മണ്ഡലത്തിലെ എല്ലാ മേഖലകളിലും നടപ്പാക്കുമെന്ന് അഞ്ജലി നായര്‍ പ്രചാരണ യാത്രക്കിടെ പ്രദേശവാസികളോട് പറഞ്ഞു. പലപ്പോഴും പ്രചാരണ വാഹനത്തില്‍ നിന്നും വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നാണ് സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥന നടത്തിയത്. പെരുമ്പടപ്പ്, കൊവേന്ത, കോണം, കച്ചേരിപ്പടി പ്രദേശങ്ങളിലും അഞ്ജലി നായര്‍ ഇന്നലെ പ്രചരണ യാത്ര നടത്തി. ബി.ജെ.പി കൊച്ചി സിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എല്‍ ജയിംസ യാത്ര ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ദീപേഷ് അധ്യക്ഷനായി. സംസ്ഥാന സമിതിയംഗം വി.കെ.സുദേവന്‍ ആമുഖ പ്രസംഗം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.എം ധനീഷ് കുമാര്‍, ബി.ജെ.പി സിറ്റി ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ റോഷന്‍ കുമാര്‍, യുവമോര്‍ച്ച ജില്ല പ്രസിഡന്റ് റിനു ഹര്‍ഷന്‍, ട്വന്റി20, ബി.ഡി.ജെ എസ് നേതാക്കളും യോഗത്തില്‍ സന്നിഹിതരായിരുന്നു.

