എറണാകുളം ടൗണ്‍ ഹാളില്‍ ആരംഭിച്ച ക്യാമ്പ് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി.എന്‍. രമേഷ് ഉദ്ഘാടനം ചെയ്തു.
കൊച്ചി: റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3205ന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ മിഡ്ടൗണ്‍ സംഘടിക്കുന്ന കൃത്രിമ അവയവ വിതരണ ക്യാമ്പ് മാര്‍ച്ച് 27 ന് സമാപിക്കും. എറണാകുളം ടൗണ്‍ ഹാളില്‍ ആരംഭിച്ച ക്യാമ്പ് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി.എന്‍. രമേഷ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അഡ്വ. പി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രോജക്ട് ചെയര്‍മാന്‍ പി.ഡി.ജി. റോട്ടേറിയന്‍ ബാബു ജോസഫ് പദ്ധതി വിശദീകരിച്ചു. പി.ഡി.ജി. റോട്ടേറിയന്‍ വേണുഗോപാല്‍ മേനോന്‍, ഡി.ജി.എന്‍. റോട്ടേറിയന്‍ ജയശങ്കര്‍, പി.ഡി.ജി. റോട്ടേറിയന്‍ രാജ്‌മോഹന്‍ നായര്‍, ഡോ. അനു ജോസഫ് , എ.ജി റോട്ടേറിയന്‍ രാകേഷ് രാജന്‍, ഡോ. ലാസര്‍, ഡോ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആയിരത്തോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പ് മാര്‍ച്ച് 27 ന് രാവിലെ 10.00 മുതല്‍ വൈകുന്നേരം 4.00 വരെ എറണാകുളം ടൗണ്‍ ഹാളില്‍ തുടരും. രക്ത പരിശോധന, സൗജന്യ കണ്ണ് പരിശോധന, ആവശ്യമുള്ളവര്‍ക്ക് കണ്ണാടി വിതരണം, ശ്രവണ സഹായ ഉപകരണങ്ങള്‍ വീല്‍ചെയറുകള്‍, ട്രൈ സൈക്കിളുകള്‍ തുടങ്ങിയ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാകും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം സ്ഥലത്ത് ലഭ്യമാണെന്ന് റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ മിഡ്ടൗണ്‍ പ്രോജക്ട് കണ്‍വീനര്‍ കെ. കെ ജോര്‍ജ്, ചെയര്‍മാന്‍ ബാബു ജോസഫ്, പ്രസിഡന്റ് അഡ്വ. പി. ഗോപകുമാര്‍ എന്നിവര്‍ അറിയിച്ചു.

