മുട്ടിനു താഴെ കൈ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി കൃത്രിമ കൈ വെച്ചു കൊടുക്കുന്നു.
കൊച്ചി: റോട്ടറി ഡിസ്ട്രിക്റ്റ് 3205ന്റെ സാമൂഹ്യ സേവനത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കളമശ്ശേരിയും അമേരിക്കയിലെ എല്ലന്‍ മേഡോസ് പോസ്‌തെറ്റിക് ഹാന്‍ഡ് ഫൗണ്ടേഷനും എറണാകുളം ജില്ലാപ്പഞ്ചായത്ത്, കൊച്ചി മെട്രോ എന്നിവയുടെ സഹകരണത്തോടെ മുട്ടിനു താഴെ കൈ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി കൃത്രിമ കൈ വെച്ചു കൊടുക്കുന്നു. ജൂണ്‍ 30ന് കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ക്യാമ്പിലാണ് കൃത്രിമ കൈ വെച്ചു കൊടുക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ 9645750442, 9447001124, 9847460511 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ക്യാമ്പ് കോര്‍ഡിനേറ്റര്‍ തോമസ് വര്‍ഗ്ഗീസ് പറഞ്ഞു.

