ലോക ടെലികോം ദിനം: ബി.എസ്.എന്‍.എല്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു 

സൈബര്‍ സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, 5ജി സീ എന്‍ പി എന്‍ , ഐ.ഒ.ടി , കഌഡ് ടെലിഫോണി എന്നിവയെക്കുറിച്ച് സെമിനാറില്‍ വിവിധ പാനല്‍ ചര്‍ച്ചകള്‍ നടന്നു.

കൊച്ചി: ബി.എസ്.എന്‍.എല്‍ എന്റര്‍ പ്രൈസ് ബിസിനസ്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചുള്ള കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ഇന്‍ഫോപാര്‍ക്ക് സി.ഇ.ഓ സുശാന്ത് കുരുന്തില്‍ ഉദ്ഘാടനം ചെയ്തു. ടെലികോം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ബെന്നി ചിന്നപ്പന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ബി.എസ്.എന്‍.എല്‍ എന്റര്‍ പ്രൈസ് ബിസിനസ്സ് സൊല്യൂഷനുകളെക്കുറിച്ച് പി.ജി.എം നിര്‍മല്‍ പി.ജി വിശദീകരിച്ചു.
ബി.എസ്.എന്‍.എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ. ഫ്രാന്‍സിസ് ജേക്കബ് ചടങ്ങില്‍ സംസാരിച്ചു. കോണ്‍ക്ലേവില്‍ സൈബര്‍ സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, 5ജി സീ എന്‍ പി എന്‍ , ഐ.ഒ.ടി , കഌഡ് ടെലിഫോണി എന്നിവയെക്കുറിച്ച് സെമിനാറില്‍ വിവിധ പാനല്‍ ചര്‍ച്ചകള്‍ നടന്നു. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടെലികോം , കേരള പോലിസ് സൈബര്‍ഡോം, ഫെഡറല്‍ ബാങ്ക്, കൊച്ചിന്‍ ഷിപ്‌യാര്‍ഡ്, ബി.പി.സി.എല്‍, കൊച്ചിന്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് , സിഡാക്ക് , ലേക്ഷോര്‍ ഹോസ്പിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തു. കോണ്‍ക്ലേവില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്, മുത്തൂറ്റ്, രാജഗിരി ഹോസ്പിറ്റല്‍, ധനലക്ഷ്മി ബാങ്ക്, അപ്പോളോ അഡ്‌ലെക്‌സ് ഹോസ്പിറ്റല്‍, സിന്തൈറ്റ് , മെഡിക്കല്‍ ട്രസ്റ്റ്, സ്മിത ഹോസ്പിറ്റല്‍, പ്രുഡന്റ് ടെക്‌നോളോജിസ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ബി എസ് എന്‍ എല്‍ വിവിധ ജില്ലാ മേധാവികളും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു. ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ സി.ജി.എം.ടി സജി കുമാര്‍ ആര്‍ ചടങ്ങില്‍ സമാപന പ്രസംഗം നിര്‍വ്വഹിച്ചു. ചടങ്ങില്‍ എറണാകുളം ബി എസ് എന്‍ എല്‍ ജനറല്‍ മാനേജര്‍ രാജീവ് എസ് കെ നന്ദി രേഖപ്പെടുത്തി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു