ആക്സിസ് നിഫ്റ്റി ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

.  വിപണി തലത്തില്‍ മാത്രമല്ല ഈ വളര്‍ച്ചയ്ക്ക് കരുത്തേകുന്ന വിപുലമായ ഈ മേഖലയിലുടനീളം  ഒരു ദീര്‍ഘകാല അവസരമാണ് കാണുന്നതെന്ന് ആക്സിസ് എഎംസി എംഡിയും സിഇഒയുമായ ബി. ഗോപ്കുമാര്‍ പറഞ്ഞു.

കൊച്ചി: രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്മെന്‍റ് കമ്പനികളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് ആക്സിസ് നിഫ്റ്റി ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. രാജ്യത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മൂലധന വിപണി മേഖലയെ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി നിഫ്റ്റി ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിനെ പിന്തുടരുന്ന ഒരു ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ടാണ്. പുതിയ ഫണ്ട് ഓഫര്‍ മേയ് 15-ന് അവസാനിക്കും. ട്രാക്കിംഗ് വ്യതിയാനങ്ങള്‍ക്ക്  വിധേയമായി ചെലവുകള്‍ക്ക് മുന്‍പുള്ള ആദായം നിഫ്റ്റി ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന് സമാനമായ ലാഭം നിക്ഷേപകര്‍ക്ക് നല്‍കാനാണ് ഈ ഫണ്ട് ലക്ഷ്യമിടുന്നത്. എക്സ്ചേഞ്ചുകള്‍, അസറ്റ് മാനേജ്മെന്‍റ് കമ്പനികള്‍, ബ്രോക്കറേജുകള്‍, ഡിപ്പോസിറ്ററികള്‍ തുടങ്ങി മൂലധന വിപണിയിലെ വിവിധ മേഖലകളിലുള്ള കമ്പനികളിലാണ് ഈ ഫണ്ട് പ്രധാനമായും നിക്ഷേപം നടത്തുന്നത്. 2026 മാര്‍ച്ചിലെ കണക്കനുസരിച്ച് മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ശരാശരി ആസ്തി  ഏകദേശം 79 ലക്ഷം കോടി രൂപയിലെത്തി. റെക്കോര്‍ഡ് തലത്തിലുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് നിക്ഷേപങ്ങളുടെ പിന്‍ബലത്തില്‍ മ്യൂച്വല്‍ ഫണ്ട് മേഖലയിലും ഈ മുന്നേറ്റം പ്രകടമാണ്. കുറഞ്ഞ നിക്ഷേപ തുക 100 രൂപയാണ്, തുടര്‍ന്ന് 1 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാവുന്നതാണ്. അലോട്ട്മെന്‍റ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിക്കുകയോ മാറ്റുകയോ ചെയ്താല്‍ 0.25 ശതമാനം എക്സിറ്റ് ലോഡ് ബാധകമായിരിക്കും.  ശക്തമായ ആഭ്യന്തര നിക്ഷേപങ്ങള്‍, ചെറുകിട നിക്ഷേപകരുടെ വര്‍ദ്ധിച്ച പങ്കാളിത്തം, സമ്പാദ്യശീലങ്ങള്‍ ഔദ്യോഗിക സാമ്പത്തിക മേഖലയിലേക്ക് മാറുന്നത് എന്നിവയുടെ പിന്‍ബലത്തില്‍ രാജ്യത്തെ മൂലധന വിപണി കൂടുതല്‍ ആഴത്തിലുള്ളതും പങ്കാളിത്തമുള്ളതുമായ ഒരു ഘട്ടത്തിലേക്ക് മാറുകയാണ്.  വിപണി തലത്തില്‍ മാത്രമല്ല ഈ വളര്‍ച്ചയ്ക്ക് കരുത്തേകുന്ന വിപുലമായ ഈ മേഖലയിലുടനീളം  ഒരു ദീര്‍ഘകാല അവസരമാണ് കാണുന്നതെന്ന് ആക്സിസ് എഎംസി എംഡിയും സിഇഒയുമായ ബി. ഗോപ്കുമാര്‍ പറഞ്ഞു. നന്ദിക് മല്ലിക്, രോഹിത് ഗൗതം എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു