കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വെടിക്കെട്ടിന് പകരം ഐ.സി.എല്‍ ഫിന്‍കോര്‍പിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ

പള്ളിവേട്ട കഴിഞ്ഞ് സംഗമേശന്‍ ക്ഷേത്രത്തിലെ ബഹുനില പന്തലിന്റെ സമീപത്ത് എത്തുന്ന സമയത്താണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആരംഭിക്കുക.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നതിന് പരമ്പരാഗത വെടിക്കെട്ടിന് പകരം ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ സഹകരണത്തോടെ ലൈറ്റ് ആന്റ് സൗണ്ട് ഷോ സംഘടിപ്പിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് 7-ന് പള്ളിവേട്ടയ്ക്ക് ശേഷമാണ് ക്ഷേത്രാങ്കണത്തില്‍ വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന അപകടകരമല്ലാത്ത ആധുനിക ഫയര്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള ഫയര്‍ വര്‍ക്ക്‌സ് ഒരുക്കുന്നത്. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രദര്‍ശനമാണ് നടക്കുക. പള്ളിവേട്ട കഴിഞ്ഞ് സംഗമേശന്‍ ക്ഷേത്രത്തിലെ ബഹുനില പന്തലിന്റെ സമീപത്ത് എത്തുന്ന സമയത്താണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആരംഭിക്കുക. വാര്‍ത്താ സമ്മേളനത്തില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ അഡ്വ. സി.കെ ഗോപി, അഡ്മിനിസ്ട്രേറ്റര്‍ രാധേഷ്, ഭരണസമിതിയംഗങ്ങളായ അഡ്വ.കെ.ജി അജയ്കുമാര്‍, ഡോ.മുരളി ഹരിതം, രാഘവന്‍ മുളങ്ങാടന്‍, സ്റ്റാഫ് പ്രതിനിധി കെ.ബിന്ദു, ഐ.സി.എല്‍ എച്ച്.ആര്‍ മാനേജര്‍ സാം മാളിയേക്കല്‍,പി.ആര്‍.ഓ റെജി,ജെനീഷ് എന്നിവര്‍ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു