കൊച്ചി
അനുസ്മരണം
കൊച്ചി : (06.05.2026) https://societytodaynews.com/ കച്ചേരിപ്പടി പ്രണത ബുക്‌സ് എഴുത്താള്‍ക്കൂട്ടം : ഫോട്ടോഗ്രഫറും പത്രപ്രവര്‍ത്തകനുമായിരുന്ന രഘുറായിയുടെ അനുസ്മരണം വൈകിട്ട് 5.30ന് നടക്കും. ഒരു ഫോട്ടോഗ്രാഫറും അയാള്‍ ജീവിച്ച ലോകങ്ങളും വിഷയത്തില്‍ കാര്‍ട്ടൂണിസ്റ്റ് ജോഷി ജോര്‍ജ് പ്രഭാഷണം നടത്തും.
സി എന്‍ കരുണാകരന്റെ 86-ാം ജന്മദിനാചരണം
കൊച്ചി : (06.05.2026) https://societytodaynews.com/ എറണാകുളം ദര്‍ബാര്‍ഹാള്‍ : ചിത്രകാരന്‍ സി എന്‍ കരുണാകരന്റെ 86-ാം ജന്മദിനാചരണം കേരള ലളിതകല അക്കാദമിയുടെ സഹകരണത്തോടെ നടക്കും. രാവിലെ 10.30ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ ചിത്രരചനാമത്സരം. വൈകിട്ട് 5ന് സ്മൃതിസന്ധ്യ എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കുരീക്കാട്
ഉത്സവം
കുരീക്കാട് : (06.05.2026) https://societytodaynews.com/ കുരീക്കാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം : ഉത്സവത്തിന്റെ ഭാഗമായി ചോറ്റാനിക്കര കലാത്മിക നൃത്തസംഘത്തിന്റെ വീര്യനാട്യവുംകലാര്‍പ്പണ ഡാന്‍സ്റ്റ്റ്റുഡിയോയുടെ നൃത്ത ശില്‍പ്പവം രാത്രി 7.30ന് നടക്കും.
നെടുമ്പാശ്ശേരി
ഓര്‍മ്മപ്പെരുന്നാള്‍
നെടുമ്പാശ്ശേരി : (06.05.2026) https://societytodaynews.com/ നെടുമ്പാശ്ശേരി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി : ശിലാസ്ഥാന പെരുന്നാളും മാര്‍ ഗീവര്‍ഗീസ് സഹദായുടേയും പരിശുദ്ധ പിതാക്കന്മാരുടെയും സംയുക്ത ഓര്‍മ്മപ്പെരുന്നാളും, രാവിലെ 7.30ന് പ്രഭാത പ്രാര്‍ത്ഥന, 8.30 ന് കുര്യാക്കോസ് മണലേല്‍ കോറെപ്പിസ്‌കോപ്പായുടെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, തുടര്‍ന്ന് ധൂപപ്രാര്‍ത്ഥന, സ്‌കോളര്‍ഷിപ്പ് വിതരണം, ലേലം, പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവയുണ്ടാകും.
കോലഞ്ചേരി
ഓര്‍മ്മപ്പെരുന്നാള്‍
കോലഞ്ചേരി : (06.05.2026) https://societytodaynews.com/ കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി : മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍, രാവിലെ 7.30ന് കുര്‍ബാന, 9ന് വിളക്കില്‍ എണ്ണ ഒഴിക്കല്‍, വൈകിട്ട് 6.30ന് ഇടവക മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ ഇവാനിയോസ് മെത്രാപോലീത്തയുടെ നേതൃത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന, തുടര്‍ന്ന് കറുകപ്പിള്ളി കുരിശിലേക്ക് പ്രദക്ഷിണവും നേര്‍ച്ചസദ്യയും.
കോതമംഗലം
ഓര്‍മ്മപ്പെരുന്നാള്‍
കോതമംഗലം : (06.05.2026) https://societytodaynews.com/ നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ യാക്കോബായ പള്ളി : മാര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍, രാവിലെ 7 ന് പ്രഭാത പ്രാര്‍ഥന, 7.30ന് കുര്‍ബാന, വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ഥന.

