കുന്നത്തുനാട്: ഐക്കരനാട് പഞ്ചായത്തില്‍ ആവേശം സൃഷ്ടിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ വാഹന പര്യടനം. പൂത്തൃക്ക ഗ്രാമ പഞ്ചായത്ത് തമ്മാനിമറ്റം ഒമ്പതാം വാര്‍ഡ് മൂന്നുസെന്റ് കോളനിയിലും പാലയ്ക്കാമറ്റം പ്രദേശത്തെ വീടുകളിലും ബാബു ദിവാകരന്‍ നേരിട്ടെത്തി വോട്ടു ചോദിച്ചശേഷമായിരുന്നു ഐക്കരനാട് പഞ്ചായത്തില്‍ വാഹന പര്യടനം തുടങ്ങിയത്. നൂറൂകണക്കിന് പ്രവര്‍ത്തരുടെയും വോട്ടര്‍മാരുടെയും അകമ്പടിയോടെ പെരുവുംമൊഴിയില്‍ നിന്നാരംഭിച്ച പര്യടനം നമ്പ്യാരുപടി, മാങ്ങാട്ടൂര്‍, ഏഴിപ്രം, ചാക്കപ്പന്‍ കവല, മനയത്തുപീടിക, ആശ്രമം കവല, വെള്ളപ്പാറ കുരിശ്, പാറേപ്പീടിക ജംഗ്ഷന്‍, തൊണ്ടി പീടിക എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കടയിരുപ്പ് ജംഗ്ഷനില്‍ സമാപിച്ചു.

കുന്നത്ത്‌നാട്ടിലെ രാഷ്ട്രീയ ഭൂപടത്തില്‍ ട്വന്റി20 പാര്‍ട്ടിയുടെ കരുത്തുറ്റ സാന്നിധ്യം വിളിച്ചോതുന്ന വിധത്തിലായിരുന്നു ഐക്കരനാട്ടില്‍ നടന്ന ബാബു ദിവാകരന്റെ വാഹന പര്യടനം. ഓരോ സ്വീകരണ കേന്ദ്രത്തിലും വന്‍ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിയ്ക്ക് പ്രദേശവാസികള്‍ നല്‍കിയത്. ഷാള്‍ അണിയിച്ചും പൂക്കള്‍ നല്‍കിയുമാണ് പ്രദേശവാസികള്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റത്.

ട്വന്റി 20 പാര്‍ട്ടി ചെയര്‍മാന്‍ ബോബി ജേക്കബ്, എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ബിജെപി ജില്ല വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ട്വന്റി20 സംസ്ഥാന ജനറല്‍ സെക്രട്ടറി അഗസ്റ്റ്യന്‍ ആന്റണി, മെമ്പര്‍ മഞ്ജു ജോര്‍ജ്, ഷിഞ്ചു ജോണി, എലിസ മാത്യു, ഷാന്റി ഷിബു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജോളി ജോണ്‍, പി കെ ജോര്‍ജ്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രദീപ്, ട്വന്റി 20 കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി അംഗം ജോബി വര്‍ഗീസ്, പഞ്ചായത്ത് മെമ്പര്‍മാരായ കുര്യാക്കോസ് ടി.വി , അനിത സി.കെ, രഞ്ജിത കെ.വി, അനു എല്‍ദോസ്, ജിജോ വര്‍ഗീസ്, ഏലിയാസ് മാത്യു, അമിത, അഖില രാജേഷ്, ആശ കുട്ടപ്പന്‍, രമ്യ തങ്കപ്പന്‍, ജിജി എല്‍ദോസ്, എല്‍സി മത്തായി, ഡീന തോമസ്, സന്ധ്യ പോള്‍, എബി മാത്യു ബ്ലോക്ക് മെമ്പര്‍മാരായ ജിന്‍സി ജിനു, ഐപ്പ് പി.റ്റി, ബിജെപി ഐക്കരനാട് പഞ്ചായത്ത് സമിതി പ്രസിഡന്റ് രൂപേഷ്, കോലഞ്ചേരി മണ്ഡലം ജനറല്‍ സെക്രട്ടറി സെല്‍വരാജ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിബീഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് അരുണ്‍ കുമാര്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഷിജു കിങ്ങിണിമറ്റം എന്നിവരും സ്ഥാനാര്‍ഥിയ്‌ക്കൊപ്പമുണ്ടായിരുന്നു.

