മുടക്കുഴ ഗ്രാമപഞ്ചായത്തിലെ തുരുത്തിയില്‍ നന്നാരംഭിച്ച പര്യടനം ബിജെപി ദേശീയസമിതി അംഗം പി.എം വേലായുധന്‍ ഉദ്ഘാടനം ചെയ്തു.
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ആവേശം വിതറി ട്വന്റി20- എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിയ്ക്കലിന്റെ വാഹന പര്യടനത്തിന് തുടക്കമായി. മുടക്കുഴ ഗ്രാമപഞ്ചായത്തിലെ തുരുത്തിയില്‍ നന്നാരംഭിച്ച പര്യടനം ബിജെപി ദേശീയസമിതി അംഗം പി.എം വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മുടക്കുഴ പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിന്ദു സജി അധ്യക്ഷത വഹിച്ചു. എന്‍ഡിഎ കണ്‍വീനര്‍ അഗസ്റ്റിന്‍ കോലഞ്ചേരി, ബിജെപി സംസ്ഥാന സമിതി അംഗം അജിത് കുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ ലിഷ രാജേഷ്, പി.ആര്‍ രാഗേഷ്, ട്വന്റി20 പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് വിജയകുമാര്‍ മോളത്ത്, ലീഗല്‍ ഇന്‍ ചാര്‍ജ് സതീഷ് എം കുമാര്‍, എസ്.സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി.സി ബിജു, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് എം.കെ വിജയകുമാര്‍, എന്‍.വി വാസുദേവ്, സുരേഷ് പോള്‍, സന്ദീപ്, ദേവച്ചന്‍ പടയാട്ടില്‍, തുടങ്ങിയവര്‍ പങ്കെടുത്തു. പ്രളയക്കാട്, തൃക്ക ജംഗ്ഷന്‍, പോസ്റ്റോഫീസ് കവല, കണ്ണഞ്ചേരിമുകള്‍, ചുണ്ടക്കുഴി കവല, അകനാട് ആലിന്‍ചുവട്, റേഷന്‍കട കവല, അകനാട് സൗത്ത് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ സ്ഥാനാര്‍ത്ഥി പര്യടനം എളമ്പകപ്പിള്ളിയില്‍ സമാപിച്ചു. ഓരോ കേന്ദ്രങ്ങളിലും ഉജ്ജ്വലമായ സ്വീകരണമാണ് ജിബി പാത്തിക്കലിന് ലഭിക്കുന്നത്

