ബജാജ് ജനറല്‍ ഇന്‍ഷുറന്‍സ് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു 

ആരോഗ്യപരിചരണ ചെലവുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ പരിഗണിച്ചാണ് പദ്ധതി രൂപകല്‍പ്പന ചെയ്തതെന്ന് കമ്പനി അറിയിച്ചു.

കൊച്ചി: ബജാജ് ജനറല്‍ ഇന്‍ഷുറന്‍സ് എംഎച്ച്‌സിപി എഡ്ജ്+’ എന്ന പുതിയ തലമുറ ഹെല്‍ത്ത് ഇന്‍ഡെംനിറ്റി ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു. 5 ലക്ഷം മുതല്‍ 5 കോടി വരെ സം ഇന്‍ഷ്യൂര്‍ഡ് ഓപ്ഷനുകളോടെ കൂടുതല്‍ സൗകര്യപ്രദവും വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കാവുന്നതുമായ ആരോഗ്യ പരിരക്ഷയാണ് പദ്ധതി നല്‍കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.ഒരു പോളിസി വര്‍ഷത്തിനുള്ളില്‍ അനിയന്ത്രിതമായ സം ഇന്‍ഷ്യൂര്‍ഡ് പുനഃസ്ഥാപനം, വിദേശ ചികിത്സാ സൗകര്യങ്ങള്‍, കണ്‍സ്യൂമബിള്‍സ് ഉള്‍പ്പെടെയുള്ള ചികിത്സാചെലവുകളുടെ കവറേജ്, ആധുനിക ചികിത്സാ സംവിധാനങ്ങള്‍, വെല്‍നെസ് ആനുകൂല്യങ്ങള്‍ എന്നിവ പദ്ധതിയുടെ പ്രധാന സവിശേഷതകളാണ്.
ക്ലെയിം വരുന്നതുവരെ പ്രീമിയം എന്‍ട്രി പ്രായത്തില്‍ തന്നെ സ്ഥിരപ്പെടുത്തുന്ന ‘ഏജ് ഷില്‍ഡ്’ ഫീച്ചറും, പോളിസി കാലയളവിലുടനീളം സം ഇന്‍ഷ്യൂര്‍ഡ് ഒന്നിച്ച് ഉപയോഗിക്കാനാകുന്ന ‘സ്മാര്‍ട്ട് ടെനൂര്‍ ‘ സംവിധാനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യപരിചരണ ചെലവുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ പരിഗണിച്ചാണ് പദ്ധതി രൂപകല്‍പ്പന ചെയ്തതെന്ന് കമ്പനി അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു