ലുലു ഫാഷന്‍ വീക്ക്  നാളെ മുതല്‍ 

20ലധികം അന്താരാഷ്ട്ര മോഡലുകള്‍ക്കൊപ്പം രാജ്യത്തെ മുന്‍നിര സെലിബ്രിറ്റികളും, രാജ്യാന്തര മോഡലുകളും, സിനിമാ മിനി സ്‌ക്രീന്‍ താരങ്ങളും, ഇന്‍ഫഌവന്‍സേഴ്‌സും ഷോ സ്‌റ്റോപ്പേഴ്‌സാകും.

കൊച്ചി:  ലുലു ഫാഷന്‍ വീക്ക് പത്താമത്  എഡിഷന് മെയ് 21ന്  തുടക്കമാകും. നാല് ദിവസം നീണ്ട് നില്‍ക്കുന്ന  അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ അണി നിരക്കുന്ന ഈ വര്‍ഷത്തെ ലുലു ഫാഷന്‍ വീക്ക് അവതരിപ്പിക്കുന്നത് ബ്ലാക്ക് ബെറിയാണ്.  ലുലു ഫാഷന്‍ വീക്കിന്റെ ഗ്രാന്‍ഡ് ലോഞ്ച് നടിയും മോഡലുമായ ദീപ്തി സതി നിര്‍വഹിച്ചു. കൊച്ചി ലുലു മാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്‍ നാഥ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത് , ബയിങ് മാനേജര്‍  സന്തോഷ് കൊട്ടാരത്തില്‍ , ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജയേഷ് നായര്‍ , ലുലു റീട്ടെയില്‍ ബയിങ് മാനേജര്‍ രതീഷ് ടി.വി,  ലേഡീസ് വെയര്‍ സെന്‍ട്രല്‍ ബയര്‍ നാന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യയിലെ പ്രമുഖരമായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും അണിനിരക്കുന്ന ലുലു ഫാഷന്‍ വീക്കിന്റെ ഷോ ഡയറക്ടറാകുന്നത് ഫഹീം രാജയാണ്. 20ലധികം അന്താരാഷ്ട്ര മോഡലുകള്‍ക്കൊപ്പം രാജ്യത്തെ മുന്‍നിര സെലിബ്രിറ്റികളും, രാജ്യാന്തര മോഡലുകളും, സിനിമാ മിനി സ്‌ക്രീന്‍ താരങ്ങളും, ഇന്‍ഫഌവന്‍സേഴ്‌സും ഷോ സ്‌റ്റോപ്പേഴ്‌സാകും.
ലോകോത്തര ബ്രാന്‍ഡുകളുടെ ആകര്‍ഷകമായ ഏറ്റവും പുതിയ സ്പ്രിങ് സമ്മര്‍ കളക്ഷനുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് നിരവധി ഫാഷന്‍ ഷോകളാണ് അരങ്ങേറുക. ഏറ്റവും പുതിയ പതിപ്പുകള്‍ ഷോയില്‍ അവതരിപ്പിക്കും.ആഗോള ബ്രാന്‍ുകള്‍ ഷോയില്‍ മുഖ്യഭാഗമാകും. ഫാഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും ഷോയില്‍ പങ്കാളിയാകും. ഫാഷന്‍ രംഗത്തെ ആകര്‍ഷകമായ സംഭാവനകള്‍ മുന്‍നിര്‍ത്തി ഫാഷന്‍ ടൈറ്റിലുകളും, മികച്ച വസ്ത്ര ബ്രാന്‍ഡുകള്‍ക്ക്എക്‌സ്‌ക്ലൂസിവ് ഫാഷന്‍ അവാര്‍ഡും സമ്മാനിക്കും. പുരസ്‌കാര ദാനത്തോടെ മെയ് 24ന് ഫാഷന്‍ വീക്ക് സമാപിക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു