കൊച്ചി : ഇന്ത്യയിലെ പ്രീമിയം വീടുകളിൽ ബിൽറ്റ്-ഇൻ വീട്ടുപകരണങ്ങൾക്കുള്ള ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ, ആഗോള സാങ്കേതികവിദ്യയും ഇന്ത്യൻ പാചകരീതികൾക്ക് അനുയോജ്യമായ മാറ്റങ്ങളും ഉൾപ്പെടുത്തി ബോഷ് കുക്കിംഗ് പോർട്ട്ഫോളിയോ വിപുലീകരിച്ചു. ആധുനിക അടുക്കളകൾക്കായി അത്യാധുനിക ബിൽറ്റ്-ഇൻ ഹോബുകളും ഹുഡുകളുമാണ് കമ്പനി വിപണിയിലിറക്കിയത്.
ട്രൂ3ഡി ഫ്ലെയിം (True3D Flame), പ്രിസൈസ് ഫ്ലെയിം കൺട്രോൾ, എയർക്ലീൻ ബർണർ തുടങ്ങിയ സാങ്കേതികവിദ്യകൾ അടങ്ങിയതാണ് പുതിയ ഹോബുകൾ. ഇവ മികച്ച ചൂട് ഉറപ്പാക്കുന്നതിനൊപ്പം പുകയും വാതക മലിനീകരണവും കുറയ്ക്കുന്നു. 66% വരെ കാര്യക്ഷമതയുള്ള ബർണറുകൾ പാചകവാതക ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. സ്മാർട്ട് സക്ഷൻ, ഓട്ടോഓൺ, മാക്സ്‌കാപ്ചർ ഡിസൈൻ, ക്വയറ്റ് ബി.എൽ.ഡി.സി മോട്ടോർ സാങ്കേതികവിദ്യ എന്നിവയടങ്ങിയ ഹുഡുകൾ പാചകത്തിനിടയിലെ പുകയും എണ്ണമയവും ശബ്ദരഹിതമായി വേഗത്തിൽ പുറന്തള്ളുന്നു. ഹോബുകൾ, ഹുഡുകൾ, ഓവനുകൾ, ചെറുകിട ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന സമ്പൂർണ്ണ ബോഷ് കുക്കിംഗ് എക്കോസിസ്റ്റത്തിലൂടെ പ്രീമിയം പാചകാനുഭവം കൂടുതൽ ലളിതവും ജനകീയവുമാക്കുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ സേഫ് ഖാൻ പറഞ്ഞു.

