ജൂബിലിയില്‍ ശിശുസൗഹൃദ വാര്‍ഡുമായി സ്‌മൈല്‍ ട്രെയിന്‍

തൃശൂര്‍:  മുറിച്ചുണ്ടും മറ്റുമായി ദുരിതം നേരിടുന്ന കുരുന്നുകളെ പരിചരിക്കാന്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പ്രത്യേക വാര്‍ഡ് തുറന്നു. മുറിച്ചുണ്ടുള്ള കുഞ്ഞുങ്ങളെ ശസ്ത്രക്രിയയിലൂടെ സാധാരണ നിലയിലാക്കാന്‍ സജ്ജമാക്കിയ വാര്‍ഡിന് ‘ജൂബിലി പുഞ്ചിരി പാത’ (ജൂബിലി സ്‌മൈല്‍ പോര്‍ ട്ടിക്കോ) എന്നാണ് പേര്.

ആശുപ്രതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെയും മുറിച്ചുണ്ട് ശസ്ത്രക്രിയാ ചെലവുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ആഗോള ജീവകാരുണ്യ പ്രസ്ഥാനമായ സ്‌മൈല്‍ ട്രെയിനിന്റെ സേവനങ്ങളുടെ രജത ജൂബിലി ആഘോഷത്തിന്റെയും ഭാഗമായാണ് ആധുനിക സംവിധാനങ്ങളുമായി വാര്‍ഡ് നിര്‍മിച്ചത്. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വാര്‍ഡിന്റെ ആശീര്‍വാദം നിര്‍വഹിച്ചു. സ്‌മൈല്‍ ട്രെയിന്‍ പ്രസിഡന്റ് ഡോ.സുസന്ന ഷാഫര്‍ ഉദ്ഘാടനം ചെയ്തു. ജൂബിലി അസി. ഡയറക്ടര്‍ ഫാ. ടെറിന്‍ മുല്ലക്കര, ജൂബിലിയിലെ
മുറിച്ചുണ്ട് പരിചരണ കേന്ദ്രമായ ചാള്‍സ് പിന്റോ സെന്റര്‍ മേധാ വി ഡോ.പി.വി. നാരായണന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഷിബു സി. കള്ളിവളപ്പില്‍, ഡോ.വസന്ത് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചികിത്സയ്‌ക്കൊപ്പം കുട്ടികളുടെ മാനസികസന്തോഷത്തിനും പരിചരണത്തിനും പ്രാധാന്യം നല്‍കുന്ന രീതിയിലാണു വാര്‍ഡ് സജ്ജമാക്കിയത്. 20 കിടക്കകള്‍ കൂടാതെ കളിസ്ഥലം, ആധുനിക നഴ്‌സിങ് സ്റ്റേഷന്‍ എന്നിവയുമുണ്ട്.

ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഇതുവരെ 26,000 കുട്ടികള്‍ക്കു സൗജന്യമായി മുറിച്ചുണ്ട്, മുറിയണ്ണാക്ക് ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. ഓരോ കുഞ്ഞിനും രണ്ടു വര്‍ഷത്തിനകം നാലു ശസ്ത്രക്രിയകള്‍ ചെയ്താണു സാധാരണനിലയിലേക്ക് എത്തിക്കുന്നത്. 5 മുതല്‍ 8 വരെ ലക്ഷം രൂപ ചെലവുവരുന്ന നാലു ശസ്ത്രക്രിയകളും 25 വര്‍ഷമായി സ്‌മൈല്‍ ട്രെയിനാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു