ബ്രിട്ടാനിയ ചീസ് – കാരമൽ ഡിപ്പ്ഡ് ക്രഞ്ചി ലെയേർഡ് സാൻഡ്‌വിച്ച് പുറത്തിറക്കി

‍50 ശതമാനം ക്രഞ്ചിയും 50 ശതമാനം മെൽറ്റിയുമായിട്ടുള്ളതാണ് പുതിയ ബിസ്ക്കറ്റുകളെന്ന് കമ്പനി അറിയിച്ചു.

പ്രമുഖ ആഗോള ബിസ്ക്കറ്റ് കമ്പനിയായ ബ്രിട്ടാനിയ ചീസ് ഡിപ്പ്ഡ് ക്രഞ്ചി ലെയേർഡ് സാൻഡ്‌വിച്ച്, കാരമൽ ഡിപ്പ്ഡ് ക്രഞ്ചി ലെയേർഡ് സാൻഡ്‌വിച്ച് എന്നീ രണ്ട് പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി. ‍50 ശതമാനം ക്രഞ്ചിയും 50 ശതമാനം മെൽറ്റിയുമായിട്ടുള്ളതാണ് പുതിയ ബിസ്ക്കറ്റുകളെന്ന് കമ്പനി അറിയിച്ച. 22 ബേക്ക്ഡ് ലെയറുകൾ ഉപയോഗിച്ച് നിർമ്മിച്ച് ചീസും കാരമലും കൊണ്ട് പൊതിഞ്ഞ ഈ ക്രഞ്ചിയായ ബിസ്ക്കറ്റിലെ ചീസും കാരമാലും അതിനെ അലിയിക്കുന്നതായി കമ്പനി അറിയിച്ചു.

ഇന്ത്യയിൽ ഇന്ന് എങ്ങനെ ലഘുഭക്ഷണം കഴിക്കുന്നു എന്ന് നോക്കുമ്പോൾ, ഉപഭോക്താക്കൾ തങ്ങളുടെ പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ ആസ്വദിക്കാൻ കൂടുതൽ നൂതനവും ആകർഷകവുമായ വഴികൾ തേടുകയാണെന്ന്  ബ്രിട്ടാനിയയിലെ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ഗുപ്ത പറഞ്ഞു. കാരമൽ ആൻഡ് ചീസ് ഡിപ്പ്ഡ് ലെയേർഡ് സാൻഡ്‌വിച്ചുകളുടെ ലോഞ്ചിലൂടെ, 50-50 എന്ന ആശയം രുചിക്കപ്പുറം ടെക്സ്ചറിലൂടെ പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. 50-50-ന്റെ ക്രിക്കറ്റുമായുള്ള ദീർഘകാല ബന്ധത്തെ ശക്തിപ്പെടുത്തിക്കൊണ്ട്, ബ്രാൻഡ് ഋഷഭ് പന്തും ജെമിമ റോഡ്രിഗസും അഭിനയിക്കുന്ന ഒരു ടിവി പരസ്യചിത്രവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു