ഡ്യൂക്കിനും അഡ്വഞ്ചറിനും വില കുറച്ച് കെ.ടി.എം.

കെ.ടി.എം 390 ഡ്യൂക്ക്, 390 അഡ്വെഞ്ചര്‍ എന്നിവയുടെ 350 സിസി എഞ്ചിന്‍ വേരിയന്റുകള്‍ കെ.ടി.എം റെഡി ടു റേസ് സവിശേഷത നിലനിര്‍ത്തിക്കൊണ്ടാണ് പുറത്തിറക്കിയിരിക്കുന്നത്.

കൊച്ചി: 390 ഡ്യൂക്ക്, 390 അഡ്വഞ്ചര്‍ മോഡലുകളുടെ വില കുറച്ച് ലോകത്തിലെ ഒന്നാം നമ്പര്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കെ.ടി.എം. ഇരുമോഡലുകളിലും 350 സി.സി എഞ്ചിനും  പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കെ.ടി.എം 390 ഡ്യൂക്ക് എക്‌സ് ഷോറൂം വിലയായ 2,77,268 രൂപയിലും 390 അഡ്വഞ്ചര്‍ 2,80,905 രൂപ എക്‌സ് ഷോറൂം വിലയിലും (ഡല്‍ഹി) ലഭ്യമാകും. ഇരുമോഡലുകളും 399 സി.സി സെഗ്മെന്റിലും ലഭ്യമാണ്.
350 സിസിയില്‍ താഴെ എഞ്ചിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ 18 ശതമാനം ജിഎസ്ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാലാണ് ഈയൊരു വിലക്കുറവിന് കാരണമായിരിക്കുന്നത്. കെ.ടി.എം 390 ഡ്യൂക്ക്, 390 അഡ്വെഞ്ചര്‍ എന്നിവയുടെ 350 സിസി എഞ്ചിന്‍ വേരിയന്റുകള്‍ കെ.ടി.എം റെഡി ടു റേസ് സവിശേഷത നിലനിര്‍ത്തിക്കൊണ്ടാണ് പുറത്തിറക്കിയിരിക്കുന്നത്. രണ്ട് മോഡലുകളും 41.5 പി.എസ് പവര്‍, 33.5 എന്‍.എം ടോര്‍ക്ക്, ഒരേ വീല്‍ബേസ്, ഗ്രൗണ്ട് ക്ലിയറന്‍സ്, സാങ്കേതികവിദ്യ, റൈഡിംഗ് എര്‍ഗണോമിക്‌സ് എന്നിവയിലൂടെ റേഞ്ചിന്റെ പൂര്‍ണ പെര്‍ഫോമന്‍സ് നല്‍കുന്നവയാണ്. സിറ്റി റൈഡിനായി ഏറ്റവും കൃത്യതയോടെയാണ് 390 ഡ്യൂക്ക് നിര്‍മിച്ചിരിക്കുന്നതെങ്കില്‍ മികച്ച ടൂറിംഗ് ശേഷിയും യഥാര്‍ത്ഥ ഓഫ്-റോഡ് അനുഭവവും പ്രധാനം ചെയ്യുന്ന രീതിയിലാണ് 390 അഡ്വഞ്ചറിന്റെ രൂപകല്‍പന. നിലവിലുള്ള എല്ലാ 399 സി.സി വേരിയന്റുകളും 390 ഡ്യൂക്ക് ആര്‍, 390 അഡ്വഞ്ചര്‍ എസ്, 390 അഡ്വഞ്ചര്‍ എക്‌സ്, 390 അഡ്വഞ്ചര്‍ ആര്‍ എന്നിവ മാറ്റമില്ലാതെ തുടരും. മികച്ച പവര്‍ ബൈക്കിന്റെ അനുഭവം കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് വില കുറച്ചതിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രോ-ബൈക്കിങ് പ്രസിഡന്റ് മണിക് നംഗിയ അഭിപ്രായപ്പെട്ടു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു