സ്വര്‍ണ വായ്പ കൂടാതെ എംഎസ്എംഇ ലോണുകള്‍, ഭവന വായ്പകള്‍, കണ്‍സ്ട്രക്ഷന്‍ ഫിനാന്‍സ്, വാഹന വായ്പ, ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങളും കാപ്രി ഗ്ലോബല്‍ നല്‍കിവരുന്നു.
കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ കാപ്രി ഗ്ലോബല്‍ ക്യാപിറ്റല്‍ ലിമിറ്റഡിന്റെ സ്വര്‍ണ്ണ വായ്പാ ബിസിനസ്സ് ശൃംഖല 1,000 ശാഖകള്‍ കവിഞ്ഞു. 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന കാപ്രി ഗ്ലോബലിന്റെ സാന്നിധ്യം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വരും നാളുകളില്‍ ശക്തിപ്പെടുത്തുമെന്ന് കാപ്രി ഗ്ലോബല്‍ എം ഡി രാജേഷ് ശര്‍മ്മ പറഞ്ഞു . ബിഎസ്ഇ ലിമിറ്റഡിലും എന്‍എസ്ഇ ലിമിറ്റഡിലും ലിസ്റ്റ് ചെയ്തിട്ടുള്ള കാപ്രി ലോണ്‍സിന് 36,000 കോടിയിലധികം രൂപയുടെ ആസ്തിയും 13,700ലധികം ജീവനക്കാരും 1,400 ലധികം ശാഖകളുമുണ്ട്. സ്വര്‍ണ വായ്പ കൂടാതെ എംഎസ്എംഇ ലോണുകള്‍, ഭവന വായ്പകള്‍, കണ്‍സ്ട്രക്ഷന്‍ ഫിനാന്‍സ്, വാഹന വായ്പ, ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങളും കാപ്രി ഗ്ലോബല്‍ നല്‍കിവരുന്നു.

