കൊച്ചി: ചെന്നൈ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സിന്റെ (CDA) ആഭിമുഖ്യത്തിൽ പ്രതിരോധ പെൻഷൻകാർക്കായി ‘സ്പർശ്’ (SPARSH) പരാതി പരിഹാര അദാലത്ത് 2026 നവംബർ 23-ന് എറണാകുളം ഷേണായീസ് രാജാജി റോഡിലെ ഗംഗോത്രി കല്യാണ മണ്ഡപത്തിൽ സംഘടിപ്പിക്കുന്നു. പ്രതിരോധ പെൻഷൻകാർ, ഫാമിലി പെൻഷൻകാർ, ഡിഫൻസ് സിവിലിയൻ പെൻഷൻകാർ എന്നിവരുടെ പെൻഷൻ സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ചെന്നൈ സി.ഡി.എ, റെക്കോർഡ് ഓഫീസുകൾ, നേവൽ പെൻഷൻ ഓഫീസ്, ഡയറക്ടറേറ്റ് ഓഫ് എയർ വെറ്ററൻസ്, വിവിധ പൊതുമേഖലാ ബാങ്കുകൾ എന്നിവയുടെ പ്രതിനിധികൾ അദാലത്തിൽ പങ്കെടുത്ത് പരാതികൾക്ക് നേരിട്ട് പരിഹാരം കാണും. കൂടാതെ, അദാലത്തിൽ വെച്ച് ഫെയ്സ് ഒതന്റിക്കേഷൻ സാങ്കേതികവിദ്യ (DLC 5.0) ഉപയോഗിച്ച് പെൻഷൻകാരുടെ വാർഷിക മസ്റ്ററിംഗ് (Annual Identification) സേവനങ്ങളും ലഭ്യമാക്കും.

