ഒരുമാസം കൊണ്ട് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
ചാലക്കുടി: ചാലക്കുടിപ്പുഴ പാലത്തിന്റെ അറ്റകുറ്റ പണികള്‍ക്കായുള്ള പരിശോധന നടന്നു. ചാലക്കുടിപ്പുഴയുടെ തൃശൂര്‍ ഭാഗത്തേക്കുള്ള പഴയപാലത്തിന്റെ അറ്റകുറ്റ പണികള്‍ക്കായുള്ള പരിശോധനയാണ് നടന്നത്. ക്രെയിന്‍ ഉപയോഗിച്ചായിരുന്നു പരിശോധന. അറ്റകുറ്റ പണികള്‍ നടത്തുമ്പോള്‍ തൃശൂര്‍ ഭാഗത്തേക്കുള്ള പാലം അടച്ചിടും. ഒരുമാസം കൊണ്ട് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ സമയത്ത് പുതിയ പാലത്തിലൂടെ ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തും.

