കാസര്‍ഗോഡ് ജില്ല മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലായി 20 സീറ്റില്‍ ഇക്കുറി പാര്‍ട്ടി മത്സര രംഗത്തുണ്ട്.
കിഴക്കമ്പലം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചലച്ചിത്ര, റിയാലിറ്റി ഷോ താരങ്ങളടക്കം
എട്ടു സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ച് ട്വന്റി20 പാര്‍ട്ടി. എന്‍.ഡി.എ സഖ്യത്തിനും പ്രത്യേകിച്ച് ട്വന്റി20ക്കും വ്യക്തമായ മേല്‍ക്കൈയുള്ള അങ്കമാലി, തൃപ്പുണിത്തുറ, പെരുമ്പാവൂര്‍, ഏറ്റുമാനൂര്‍, ചാലക്കുടി, കൊടുങ്ങല്ലൂര്‍, പിറവം, റാന്നി എന്നീ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് ഇന്നലെ പ്രഖ്യാപിച്ചത്. ഏറ്റുമാനൂര്‍ പരിപ്പ് സ്വദേശിനിയും നടിയും നര്‍ത്തകിയുമായ വീണാ നായരാണ് ട്വന്റി20 പാര്‍ട്ടിയുടെ ഏറ്റുമാനൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി. പ്രമുഖ നടിയും കഴിഞ്ഞ 10 വര്‍ഷമായി ബിജെപി വേദികളിലെ സ്ഥിരം സാന്നിധ്യമായ ലക്ഷ്മി പ്രിയയാണ് പെരുമ്പാവൂരിലെ ട്വന്റി20 സ്ഥാനാര്‍ത്ഥി. 2005 മുതല്‍ സിനിമയില്‍ സജീവമായ ലക്ഷിമി പ്രിയ താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റുമാണ്. തൃപ്പുണിത്തുറയില്‍ സിനിമ, സീരില്‍ രംഗത്തെ നിറ സാന്നിധ്യമായ അഞ്ജലി നായരാണ് ട്വന്റി20 സ്ഥാനാര്‍ത്ഥി. തൃപ്പൂണിത്തുറ സ്വദേശിനി കൂടിയായ അഞ്ജലി കോര്‍പ്പറേറ്റ് ഗിഫ്റ്റിംഗ് മേഖലയില്‍ സ്വന്തമായി സംരംഭം നടത്തുന്ന വ്യക്തിത്വം കൂടിയാണ്. അങ്കമാലിയില്‍ സോഷ്യല്‍മീഡിയ ഇന്‍ഫല്‍വന്‍സര്‍ പ്രോമി കുര്യാക്കോസ് ആണ് സ്ഥാനാര്‍ഥി ബിസിനസ് മാനേജ്‌മെന്റ് രംഗത്ത് ഇരുപത്തിയാറില്‍ പരം വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ളയാളാണ് പ്രോമി കുര്യാക്കോസ്. അങ്കമാലി കിടങ്ങൂര്‍ പടയാട്ടി കുടുംബാംഗമാണ്. ഹൈക്കോടതി അഭിഭാഷകനും ട്വന്റി20 പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ.ചാര്‍ളി പോളാണ് ചാലക്കുടി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകനുമായിരുന്ന ഡോ.വര്‍ഗീസ് ജോര്‍ജാണ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം ട്വന്റി20 സ്ഥാനാര്‍ത്ഥി. പി.എച്ച്.ഡി ബിരുദധാരിയും, എഞ്ചിനിയറിംഗ് മേഖലയിലും, മാനേജ്‌മെന്റ് മേഖലയിലും സ്വദേശത്തും, വിദേശത്തും വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള ഡോ. വര്‍ഗീസ് ജോര്‍ജ് ട്വന്റി20 പാര്‍ട്ടിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയാണ്. ദീര്‍ഘകാലം പ്രവാസിയും ട്വന്റി20 പാര്‍ട്ടിയുടെ കുന്നത്തുനാട് മണ്ഡലം കോര്‍ഡിനേറ്ററും സംരംഭകനുമായ ജിബി അബ്രാഹമാണ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പിറവം നിയോജക മണ്ഡലത്തിലെ സ്ഥാനര്‍ത്ഥി. സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിദ്ധ്യമായ തോമസ് കെ.സാമുവല്‍ (ബ്ലസന്‍) ആണ് റാന്നി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ടീയത്തിലെത്തിയ തോമസ് കെ. സാമുവലിന്റെ കന്നി അങ്കമാണിത്. 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ട്വന്റി20 പാര്‍ട്ടി ഇതുവരെ പ്രഖ്യാപിച്ചത്. എന്‍.ഡി.എ ഘടക കക്ഷിയെന്ന നിലയില്‍ കാസര്‍ഗോഡ് ജില്ല മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലായി 20 സീറ്റില്‍ ഇക്കുറി പാര്‍ട്ടി മത്സര രംഗത്തുണ്ട്. പരമാവധി അതത് മണ്ഡലങ്ങളിലുള്ളവരെയാണ് സ്ഥാനാര്ത്ഥികളാക്കിയിരിക്കുന്

