ചിന്മയ വിശ്വവിദ്യാപീഠവും സിഐആര്‍ഡിഎപി ധാരണാപത്രം ഒപ്പുവച്ചു 

സര്‍വകലാശാലയുടെ വളര്‍ച്ചയിലെ നിര്‍ണായക നാഴികക്കല്ലായിരിക്കും ഉടമ്പടിയെന്ന് ചിന്മയ വിശ്വവിദ്യാപീഠം  കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. മനോജ് കുമാര്‍ അറോറ പറഞ്ഞു.

കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠം  കല്‍പിത സര്‍വകലാശാലയും ഏഷ്യ പസഫിക് മേഖലയുമുള്ള സമഗ്ര ഗ്രാമവികസന കേന്ദ്രമായ ബംഗ്ലാദേശിലെ ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓണ്‍ ഇന്റഗ്രേറ്റഡ് റൂറല്‍ ഡെവലപ്‌മെന്റ് ഫോര്‍ ഏഷ്യ ആന്‍ഡ് ദി പസഫിക്കും (സിഐആര്‍ഡിഎപി) തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. കാര്‍ഷിക മേഖലയുടെ വികസനം, ഗ്രാമവികസനം, ഗവേഷണം, സാങ്കേതികവിദ്യ കൈമാറ്റം, തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉടമ്പടി. സര്‍വകലാശാലയുടെ എറണാകുളത്തെ പ്രഞ്ജാപ്രതിഷ്ഠാനില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാല റജിസ്ട്രാര്‍ ഡോ.പി.രാജേന്ദ്രനും സി.ഐ.ആര്‍.ഡി.എ.പി ഡയറക്ടര്‍ ജനറല്‍ ഡോ. പി. ചന്ദ്രശേഖരയും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. ചിന്മയ വിശ്വവിദ്യാപീഠം  കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. മനോജ് കുമാര്‍ അറോറയുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്. ഗ്രാമങ്ങളുടെ വികസനവും കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതിയും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും സിഐആര്‍ഡിഎപിയും തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് ഡോ. പി. ചന്ദ്രശേഖര പറഞ്ഞു. കര്‍ഷകരെ ശാക്തീകരിക്കുന്നതിനും കാര്‍ഷിക ഉല്‍പനങ്ങളുടെ വിപണന മേഖല വിപുലീകരിക്കുന്നതിനും നൂതനമായ ആശയങ്ങളുടെ ആവശ്യകതയും കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.സര്‍വകലാശാലയുടെ വളര്‍ച്ചയിലെ നിര്‍ണായക നാഴികക്കല്ലായിരിക്കും ഉടമ്പടിയെന്ന് ചിന്മയ വിശ്വവിദ്യാപീഠം  കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. മനോജ് കുമാര്‍ അറോറ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഗ്രാമങ്ങളുടെ വികസനത്തിനായി നടപ്പാക്കുന്ന പദ്ധതികളില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ ധാരണാപത്രം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല ഡീന്‍ ആക്കാദമിക്ക്‌സ് പ്രൊഫ. ടി.അശോകന്‍, ഡീന്‍മാരായ ഡോ. എസ്.ഗ്ലോറി സ്വരൂപ, സുനിത ഗ്രാന്ധി, ഡെപ്യൂട്ടി ഡീന്‍ മഞ്ജുള ആര്‍ അയ്യര്‍, സര്‍വകലാശാല ട്രസ്റ്റ് സെക്രട്ടറി ബി.ഭവേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു