വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുതിര്‍ന്ന നേതൃനിരയിലുള്ള വ്യക്തികളും വിവിധ സഹകാരികളും ബാങ്ക് ബ്രാഞ്ച് അംഗങ്ങളും പങ്കെടുത്തു.
കൊച്ചി: ഇറക്കുമതിക്കായി മുതിരുന്നതിന് മുന്‍പ് നമ്മുടെ പ്രാദേശികമായ കഴിവ് തിരിച്ചറിഞ്ഞ് ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കണമെന്ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരന്‍ പറഞ്ഞു. ‘ഹിച്ച്‌ഹൈക്കറുടെ ഗൈഡ്, 2025 26 ലെ സാമ്പത്തിക സര്‍വേയിലേക്ക്’ എന്ന പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് കൊച്ചിയില്‍ സംഘടിപ്പിച്ച പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിലൂടെ നമ്മുടെ സംസ്ഥാനങ്ങള്‍ക്ക് പ്രാദേശിക സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കാന്‍ വഴിയൊരുക്കുകയും ചെയ്യുന്നു. ഇത് ആഭ്യന്തര ശേഷി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, നമ്മുടെ എംഎസ്എംഇകള്‍ക്ക് ആഗോള മൂല്യ ശൃംഖലകളുമായി സംയോജിപ്പിക്കാനുള്ള അവസരം നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി. ആര്‍. ശേഷാദ്രി, സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാന്‍ വി.ജെ കുര്യന്‍, ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആ്രന്റോ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുതിര്‍ന്ന നേതൃനിരയിലുള്ള വ്യക്തികളും വിവിധ സഹകാരികളും ബാങ്ക് ബ്രാഞ്ച് അംഗങ്ങളും പങ്കെടുത്തു.

