ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാന്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലായെന്നാണ് ഏജന്‍സി അധികൃതര്‍ പറയുന്നത്.
കൊച്ചി : ഹോട്ടല്‍ റസ്റ്റോറന്റ് മേഖലയ്ക്കടക്കമുള്ള എല്‍.പി.ജി. വിഹിതം 66 ശതമാനമാക്കി ഉയര്‍ത്തി എന്ന് പത്ര,ദൃശ്യമാധ്യമങ്ങളില്‍ വര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും സംസ്ഥാനത്തെ ഹോട്ടലുകളിലേക്ക് വിതരണം ആരംഭിച്ചിട്ടില്ലായെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍. വാണിജ്യ എല്‍.പി.ജി. സിലിണ്ടറുകള്‍ ലഭിക്കാതെ സംസ്ഥാനത്തെ പകുതിയിലധികം ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാന്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലായെന്നാണ് ഏജന്‍സി അധികൃതര്‍ പറയുന്നത്. ഗ്യാസ് കമ്പനികള്‍ ഹോട്ടലുകളിലേക്ക് എല്‍.പി.ജി. വിതരണം ആരംഭിച്ചു എന്ന് പ്രസ്താവന നല്‍കുന്നതല്ലാതെ നടപടികള്‍ സ്വീകരിക്കുന്നില്ല. രണ്ട് ദിവസത്തിനകം ഹോട്ടല്‍ മേഖലക്ക് അനുവദിച്ചിട്ടുള്ള എല്‍.പി.ജി. സിലിണ്ടറുകള്‍ വിതരണം ചെയ്യുവാന്‍ തുടങ്ങിയില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ എല്ലാ ഗ്യാസ് കമ്പനികള്‍ക്ക് മുന്നിലും ശക്തമായ പ്രതിഷേധ സമരം നടത്തു മെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ അറിയിച്ചു.

