കൊച്ചി : ഡെർമറ്റോളജി, എസ്തെറ്റിക്സ്, ആൻഡ് സർജറി ഇന്റർനാഷണൽ ലീഗ് (DASIL) സംഘടിപ്പിക്കുന്ന 14-ാമത് വേൾഡ് കോൺഗ്രസിന്റെ ഉദ്ഘാടനം ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ ഡാസിൽ വേൾഡ് കോൺഗ്രസ്സ് 2026 പ്രസിഡന്റ് ഡോ. രാഹുൽ പിള്ള നിർവ്വഹിച്ചു. ചർമ്മ-സൗന്ദര്യ വർദ്ധക ചികിത്സാരംഗത്തെയും പ്ലാസ്റ്റിക് സർജറിയിലെയും അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ച് ലോകോത്തര വിദഗ്ദ്ധർ ചടങ്ങിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ ഡോ. മൈക്കിൾ ഗോൾഡ്, ഡാസിൽ വേൾഡ് കോൺഗ്രസ് 2026 പ്രസിഡന്റ് ഡോ. രാഹുൽ പിള്ള, പ്രൊഫ. ഡോ. ഗണേഷ് പൈ, ഡോ. വി.പി. കുര്യേയ്പ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ശാസ്ത്രീയ ചർച്ചകൾ നടന്നത്. ഫെയ്സ്ലിഫ്റ്റ്, ശരീരത്തിലെ അമിത കൊഴുപ്പ് കുറച്ച് ശരീരത്തിന് കൂടുതൽ ആകർഷകമായ ആകൃതി നൽകുന്ന പ്രൊസീജറുകൾ, ആന്റി-ഏജിംഗ് ചികിത്സകളിലെ പുത്തൻ മുന്നേറ്റങ്ങൾ എന്നിവയെക്കുറിച്ച് വിദഗ്ദ്ധർ സംസാരിച്ചു. അന്താരാഷ്ട്ര പ്രതിനിധികളും ഇന്ത്യൻ ഡോക്ടർമാരും പങ്കെടുത്ത ഈ രാജ്യാന്തര സംഗമം ഒക്ടോബര് ഇരുപത്തിനാലിന്
സമാപിക്കും.

