ഡിജിറ്റല്‍ എക്‌സ് റേ യൂണിറ്റിന്റെ ഉദ്ഘാടനം ബിപിസിഎല്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ് നിര്‍വ്വഹിച്ചു.
കൊച്ചി : ശ്രീ സുധീന്ദ്ര ആശുപത്രിയില്‍ ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച ഡിജിറ്റല്‍ എക്‌സ് റേ യൂണിറ്റും, നവീകരിച്ച അത്യാഹിത വിഭാഗവും ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ എക്‌സ് റേ യൂണിറ്റിന്റെ ഉദ്ഘാടനം ബിപിസിഎല്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ് നിര്‍വ്വഹിച്ചു. നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം ആശുപത്രിയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച മുതര്‍ന്ന ഡോക്ടര്‍മാരായ ടി.എല്‍.പി.പ്രഭു, കെ.എ.ചാക്കോ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആശുപത്രി ബോര്‍ഡ് പ്രസിഡന്റ് രത്‌നാകര ഷേണായി, ജനറല്‍ സെക്രട്ടറി മനോഹര്‍ പ്രഭു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.എം.ഐ.ജുനൈദ് റഹ്മാന്‍, ഡോ. സച്ചിന്‍ സുരേഷ്, ഡോ. അമ്മു ഭാസ്‌കര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

