തന്റെ പേര് അഞ്ജലി നായര്‍ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയെങ്കിലും അത് പരിഗണിക്കാതെ വന്നതിനെതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചി : തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞജലി നായരുടെ പേര് തിരുത്താനുള്ള അപേക്ഷയില്‍ അനുകൂലമായ തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ ബാലറ്റ് പേപ്പറിലും, ഇവിഎം മെഷീനിലും തന്റെ പേര് അഞ്ജലി നായര്‍ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയെങ്കിലും അത് പരിഗണിക്കാതെ വന്നതിനെതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അഞ്ജലി നായരുടെ ഹര്‍ജി പരിഗണിച്ച കോടതി ശിനിയാഴിച്ച 11 മണിക്ക് റിട്ടേണിംഗ് ഓഫീസറോട് ഹിയറിംഗ് നടത്താനും അതിന്‍മേല്‍ അന്നുതന്നെ തീരുമാനമെടുക്കാനും ഉത്തരവിട്ടു. ജനാധിപത്യ പ്രിക്രിയയില്‍ വോട്ടര്‍മാര്‍ക്ക് അവരുടെ സ്ഥാനാര്‍ത്ഥികളെ ഫലപ്രദമായി തിരഞ്ഞെടുക്കാന്‍ കഴിയണമെന്നും ഒരു വോട്ടര്‍ പോലും തെറ്റിദ്ധരിക്കപ്പെടരുതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ വാക്കാല്‍ പറഞ്ഞു. അഞ്ജലിയുടെ അപേക്ഷ അനുകൂലമായി പരിഗണിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകനോട് അദ്ദേഹം വാക്കാല്‍ പറഞ്ഞു.

