ജില്ലാ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്: രണ്ടാം ഘട്ട മല്‍സരങ്ങള്‍ നടന്നു

എറണാകുളം ജില്ലാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ രണ്ടാം ഘട്ട മത്സരങ്ങളിലെ ജേതാക്കള്‍ ജില്ലാ ബാഡ്മിന്‍ഡന്‍ ഷട്ടില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം

കൊച്ചി : എറണാകുളം ജില്ലാ ബാഡ്മിന്‍ഡന്‍ ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ട മത്സരങ്ങള്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്നു. അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍  ജോവിന്‍ സോജന്‍ ജേതാവായി.വരുണ്‍ എസ്. നായര്‍ ആണ് രണ്ടാം സ്ഥാനം നേടിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ റിറ്റ്‌സ ജിയോവന ജേതാവായപ്പോള്‍ നിവേദിത എം. ബിനോയ് ആണ്  രണ്ടാ സ്ഥാനം നേടിയത്. ആണ്‍കുട്ടികളുടെ വിഭാഗം ഡബിള്‍സില്‍ അഡിസണ്‍ സുമേഷ്- കെ. എസ് സൗരവ്കൃഷ്ണ സഖ്യം ജേതാക്കളായപ്പോള്‍ അലക്‌സാണ്ടര്‍ നിയാല്‍-ജൊഹാന്‍ ജോണ്‍ ഫ്രീജോ സഖ്യത്തിനാണ് രണ്ടാം സ്ഥാനം. വനിതാ വിഭാഗം ഡബിള്‍സില്‍ ദേവിക ശ്രീജിത് – ജുവാരിയ ഷെഹ്‌സാദി സഖ്യം ജേതാക്കളായപ്പോള്‍ റെബേക്ക അന്ന പങ്കപ്പിള്ളി-റിറ്റ്‌സ ജിയോവന സഖ്യത്തിനാണ് രണ്ടാം സ്ഥാനം. മിക്‌സഡ് ഡബിള്‍സില്‍ ജൊവാന്‍ ജോണ്‍ ഫ്രീജോ-ജുവാരിയ ഷെഹ്‌സാദി സഖ്യം ജേതാക്കളായപ്പോള്‍ ആഡിസണ്‍ സുമേഷ്- അരുന്ധതി നിത്യാന്ദ് സഖ്യത്തിനാണ് രണ്ടാം സ്ഥാനം. അണ്ടര്‍ 19 ആണ്‍കുട്ടികളുടെ വിഭാഗം സിംഗിള്‍സില്‍  ധര്‍മ്മിക് ശ്രീകുമാര്‍ ജേതാവായപ്പോള്‍ ജോവിന്‍ സോജനാണ് രണ്ടാം സ്ഥാനം. പെണ്‍കുട്ടികളുടെ വിഭാഗം സിംഗിള്‍സില്‍ ഹിദ മരിയ ജോസ് ജേതാവായപ്പോള്‍ ദൃശ്യ വിജേഷിനാണ് രണ്ടാം സ്ഥാനം. ആണ്‍കുട്ടികളുടെ വിഭാഗം ഡബിള്‍സില്‍  വി വി ആദര്‍ശ്-ജാവേദ് റഹ്മാന്‍ സഖ്യം ജേതാക്കളായപ്പോള്‍ ധര്‍മ്മിക് ശ്രീകുമാര്‍- എ. ഷില്‍വന്‍ ജബാസ് സഖ്യത്തിനാണ് രണ്ടാം സ്ഥാനം പെണ്‍കുട്ടികളുടെ വിഭാഗം ഡബിള്‍സില്‍ ദേവിക ശ്രീജിത്- ജുവാരിയ ഷെഹ്‌സാദി സഖ്യം ജേതാക്കളായപ്പോള്‍ ജെന്നിഫര്‍ ജെയ്‌സണ്‍-സ്മൃതി കൃഷ്ണ സഖ്യത്തിനാണ് രണ്ടാം സ്ഥാനം. മിക്‌സഡ് ഡബിള്‍സില്‍  ജാവേദ് റഹ്മാന്‍-ദൃശ്യ വിജേഷ് സഖ്യം ജേതാക്കളായപ്പോള്‍  സൗരവ് കൃഷ്ണ- നിവേദിത എം ബിനോയ് സഖ്യത്തിനാണ് രണ്ടാം സ്ഥാനം. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഡാന്‍ലിയാസ് അത്താണിക്കല്‍ ജേതാവായപ്പോള്‍ വര്‍ഗ്ഗീസ് ജെ കൊടുപ്പനാപോളയ്ക്കല്‍ രണ്ടാം സ്ഥാനം നേടി. വനിതാ വിഭാഗം സിംഗിള്‍സില്‍ ഹിദാ മരിയ ജോസ് ജേതാവായപ്പോള്‍  കെയ്ന്‍ സാറാ വിനോദ് രണ്ടാം സ്ഥാനം നേടി. പുരുഷ വിഭാഗം ഡബിള്‍സില്‍ വി.വി ആദര്‍ശ്- ജാവേദ് റഹ്മാന്‍ സഖ്യം ജേതാക്കളായപ്പോള്‍ ജെറി എം ജോണ്‍-വര്‍ഗ്ഗീസ് ജെ കൊടുപ്പനാപോളയ്ക്കല്‍ സഖ്യത്തിനാണ് രണ്ടാം സ്ഥാനം. വനിതാ വിഭാഗം ഡബിള്‍സില്‍ നിവേദിത എം ബിനോയ്- വാമിക ഇള സഖ്യം ജേതാവായപ്പോള്‍  ദേവിക ശ്രീജിത്- ജുവാരിയ ഷെഹ്‌സാദി സഖ്യത്തിനാണ് രണ്ടാം സ്ഥാനം. മിക്‌സഡ് ഡബിള്‍സില്‍ ജാവേദ് റഹ്മാന്‍-ദൃശ്യ വിജേഷ് സഖ്യം ജേതാക്കളായപ്പോള്‍ ഡാന്‍ലിയാസ് അത്താണിയ്ക്കല്‍-ആന്‍ഡ്രിയ സാറാ കുര്യന്‍ സഖ്യത്തിന് രണ്ടാം സ്ഥാനം. വിജയികള്‍ക്കുള്ള സമ്മാനദാനം എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.ജെയ് ജേക്കബ്, ജില്ലാ ബാഡ്മിന്‍ഡന്‍ ഷട്ടില്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ.ബി.രാജേഷ്, വൈസ് പ്രസിഡന്റ് കെ.കെ.നദിര്‍, സെക്രട്ടറി ബി.ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു