സഹ്യസാനു പുരസ്‌കാരം 2026: ചിത്രരചന മത്സരം സംഘടിപ്പിച്ചു

പ്രൊഫ. എം. കെ സാനുവിന്റെ സ്മരണാര്‍ത്ഥം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫേസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സഹ്യസാനു പുരസ്‌കാരം 2026 ചിത്രരചന മത്സരം ചിത്രകാരന്‍ ടി. കലാധരന്‍ ഉദ്ഘാടനം ചെയ്യുന്നു. ടി. ആര്‍ ദേവന്‍, കെ പി ശിവദാസ്, ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍, സുനില്‍ വല്ലാര്‍പാടം, മോനമ്മ കോക്കാട് തുടങ്ങിയവര്‍ സമീപം

എറണാകുളം ജില്ലാ ശിഷ്യ ക്ഷേമ സമിതിയും ഫെയ്‌സ് ഫൗണ്ടേഷനും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്.

കൊച്ചി:  സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനും ഫേസ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായിരുന്ന പ്രൊഫ. എം. കെ സാനുവിന്റെ സ്മരണാര്‍ത്ഥം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫേസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സഹ്യസാനു പുരസ്‌കാരം 2026 ചിത്രരചന മത്സരം നടന്നു. എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്ന മത്സരം ചിത്രകാരന്‍ ടി. കലാധരന്‍ ഉദ്ഘാടനം ചെയ്തു. ഫേസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

പ്രൊഫ. എം. കെ സാനുവിന്റെ സ്മരണാര്‍ത്ഥം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫേസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ചിത്രരചന മത്സരം സഹ്യസാനു പുരസ്‌കാരം 2026 നാമകരണം കൊച്ചി നഗരസഭ മുന്‍മേയര്‍ സൗമിനി ജയിന്‍ നിര്‍വ്വഹിക്കുന്നു.

ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. സുനില്‍ ഹരീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. കൊച്ചി നഗരസഭ മുന്‍മേയര്‍ സൗമിനി ജയിന്‍ പുരസ്‌കാര നാമകരണം നടത്തി. ഫേസ് പ്രസിഡന്റ് ടി ആര്‍ ദേവന്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ശിശുക്ഷേമ സമിതി ട്രഷറര്‍ സനം പി ടോഫിന്‍. എസ് വൈ എസ് ജില്ലാ കോഡിനേറ്റര്‍ സഹല്‍ ഇടപ്പള്ളി. ആര്‍ട്ടിസ്റ്റ് നന്ദനന്‍. സുനില്‍ വല്ലാര്‍പാടം. മോനമ്മ കോക്കാട്. ഡോ.മേരി അനിത, സംവിധായകന്‍ ലാല്‍പ്രിയന്‍, സംഘാടകസമിതി കണ്‍വീനര്‍ കെ പി ശിവദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ടിന്റു മോള്‍ പ്രദീപ്. സിനില്‍കുമാര്‍. കെ ബി മുരുകന്‍. മഞ്ജു സി വി. സ്മിത സംഗീത്. രതീഷ് ഹരിഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എറണാകുളം ജില്ലാ ശിഷ്യ ക്ഷേമ സമിതിയും ഫെയ്‌സ് ഫൗണ്ടേഷനും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്.

 

പ്രൊഫ. എം. കെ സാനുവിന്റെ സ്മരണാര്‍ത്ഥം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫേസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ചിത്രരചന മത്സരത്തില്‍ നിന്നുള്ള ദൃശ്യം
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു