സംഗീതവും ഓര്‍മ്മകളും വൈകാരിക കഥപറച്ചിലും സമന്വയിപ്പിച്ച് ആധുനിക മാതാപിതാക്കളുമായി കൂടുതല്‍ അടുപ്പം സൃഷ്ടിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം
കൊച്ചി: ‘മമ്മ വാലി ഫീലിംഗ്’ എന്ന ആശയത്തെ ആസ്പദമാക്കി ഹിമാലയ ബേബികെയര്‍ മദേഴ്‌സ് ഡേ ഡിജിറ്റല്‍ വീഡിയോ പുറത്തിറക്കി. ഒരു കുഞ്ഞിന്റെ വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങളിലെ ഓരോ ആദ്യാനുഭവങ്ങളും അമ്മയുടെ മനസ്സില്‍ സൃഷ്ടിക്കുന്ന വൈകാരിക ബന്ധമാണ് വീഡിയോയില്‍ അവതരിപ്പിക്കുന്നത്. ‘ചാന്ദ ഹേ തു’ എന്ന പ്രശസ്ത താരാട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മകളെ ആദ്യമായി സ്‌കൂളിലേക്ക് അയക്കുന്ന അമ്മയുടെ ഓര്‍മ്മകളിലൂടെ മാതൃത്വത്തിന്റെ സ്‌നേഹവും കരുതലും മനോഹരമായി വരച്ചുകാട്ടുന്നു. മാതൃത്വം അനവധി ‘ആദ്യ’ അനുഭവങ്ങളുടെ സമാഹാരമാണെന്നും അവയാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുന്നതെന്നും ഹിമാലയ വെല്‍നസ് കമ്പനിയുടെ ബേബികെയര്‍ ഡയറക്ടര്‍ ചക്രവര്‍ത്തി എന്‍. വി പറഞ്ഞു. സംഗീതവും ഓര്‍മ്മകളും വൈകാരിക കഥപറച്ചിലും സമന്വയിപ്പിച്ച് ആധുനിക മാതാപിതാക്കളുമായി കൂടുതല്‍ അടുപ്പം സൃഷ്ടിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് പോക്കറ്റ് ആസസിലെ ഡി2സി തലവന്‍ വിശ്വനാഥ് ഷെട്ടിയും വ്യക്തമാക്കി. വിവിധ പ്രാദേശിക ഭാഷകളിലൂടെയും സോഷ്യല്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും വീഡിയോ പ്രേക്ഷകരിലെത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

