എറണാകുളം ജില്ലാ ബാഡ്മിന്‍ഡന്‍ ടൂര്‍ണമെന്റ്

എറണാകുളം ജില്ലാ ബാഡ്മിന്‍ഡന്‍ ടൂര്‍ണമെന്റില്‍ 13 വയസ് വരെയുള്ള വിഭാഗത്തിലെ വിജയികള്‍ അസ്സോസിയേഷന്‍ ഭാരവാഹികളോടൊപ്പം.

കൊച്ചി  : എറണാകുളം ജില്ലാ ബാഡ്മിന്‍ഡന്‍ ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ട മത്സരങ്ങള്‍ നാളെയും മറ്റന്നാളുമായി (മെയ് 14,15, തിയതികളില്‍) കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. 15 മുതല്‍ 19 വയസ് വരെ പ്രായമുള്ളവരുടെ മത്സരങ്ങളാണ് നടക്കുകയെന്ന് അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ബി.രാജേഷ് അറിയിച്ചു. എട്ടാം തിയതി മുതല്‍ 10 തിയതി വരെ നടത്തിയ 13 വയസ് വരെയുള്ള കുട്ടികളുടെ ടൂര്‍ണമെന്റിലെ വിജയികള്‍ക്കുള്ള സമ്മാനദാനം എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.ജെയ് ജേക്കബ്, ജില്ലാ ബാഡ്മിന്‍ഡന്‍ ഷട്ടില്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ.ബി.രാജേഷ്, വൈസ് പ്രസിഡന്റ് കെ.കെ.നദിര്‍, സെക്രട്ടറി ബി.ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു