കെ.വി.വി.ഇ.എസ് കലൂര്‍ യൂണിറ്റ് ; കെ.എ നാദിര്‍ഷ പ്രസിഡന്റ്

കെ.വി.വി.ഇ.എസ് കലൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.എ നാദിര്‍ഷ, ജനറല്‍ സെക്രട്ടറി കെ.സി.അനസ്,  ട്രഷറര്‍ സജി സ്റ്റാന്‍ലി

കെ.വി.വി.ഇ.എസ് കലൂര്‍ യൂണിറ്റിന്റെ 48-ാംമത് വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാനം ചെയ്തു.

കൊച്ചി :  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കലൂര്‍ യൂണിറ്റിന്റെ 48-ാംമത് വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്ക്യത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി സി.എസ്.രാമചന്ദ്രന്‍, നിയോജക മണ്ഡലം പ്രസിഡന്റ് എം.സി.പോള്‍സണ്‍, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയ പീറ്റര്‍,യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസഫ്, സൊസൈറ്റി ചെയര്‍മാന്‍ പി.എം.അബൂബക്കര്‍, യൂണിറ്റ് പ്രസിഡന്റ് കെ.എ.നാദിര്‍ഷ, ജനറല്‍ സെക്രട്ടറി കെ.സി.അനസ്, ട്രഷറര്‍ സജി സ്റ്റാന്‍ലി, വി.വി.സ്റ്റീഫന്‍, എസ്.എസ്.സനോജ് എന്നിവര്‍ പ്രസംഗിച്ചു. കെ.എ.നാദിര്‍ഷ (പ്രസിഡന്റ്), കെ.സി.അനസ് (ജനറല്‍ സെക്രട്ടറി), സജി സ്റ്റാന്‍ലി (ട്രഷറര്‍) എന്നിവരെ 2026-28 വര്‍ഷത്തെ ഭാരവാഹികളായും യോഗം തിരഞ്ഞെടുത്തു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു