അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലില്‍ സൗജന്യ ‘ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്’ ഏപ്രില്‍ 30ന്

ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും 99950 43800 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
അങ്കമാലി: പ്രമേഹരോഗികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന പാദസംബന്ധമായ സങ്കീര്‍ണ്ണതകള്‍ക്ക് പരിഹാരം ലക്ഷ്യമിട്ട് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലില്‍ അത്യാധുനിക ‘ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്’ പ്രവര്‍ത്തനമാരംഭിക്കുന്നു. ഹോസ്പിറ്റലിലെ പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്റ്റീവ്, മൈക്രോവാസ്‌കുലര്‍ ആന്‍ഡ് കോസ്‌മെറ്റിക് സര്‍ജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സജ്ജമാക്കിയ സൗജന്യ പാദപരിശോധന ക്യാമ്പും ഏപ്രില്‍ 30 നു നടക്കും.പ്രമേഹരോഗികളില്‍ പാദങ്ങളിലെ സ്പര്‍ശനശേഷി കുറയുന്നതും രക്തയോട്ടം തടസ്സപ്പെടുന്നതും മൂലം ഉണ്ടാകുന്ന ഗുരുതരമായ മുറിവുകള്‍ ഒഴിവാക്കാനും കൃത്യമായ പരിചരണം നല്‍കാനുമാണ് ക്ലിനിക്ക് ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ ക്യാമ്പില്‍ പ്ലാസ്റ്റിക് സര്‍ജറി, ഇന്റേണല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് വിവിധ പരിശോധനകള്‍ പൂര്‍ണ്ണമായും സൗജന്യമായി നല്‍കും. പാദങ്ങളിലെ രക്തയോട്ടം മനസ്സിലാക്കാനുള്ള ഡോപ്ലര്‍ പരിശോധന (ABI Test), നാഡികളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്ന ബയോതെസിമീറ്റര്‍ ടെസ്റ്റ് (Biothesiometer), പാദങ്ങളിലെ മര്‍ദ്ദം അളക്കുന്ന ഡിജിറ്റല്‍ ഫൂട്ട് സ്‌കാന്‍ (Foot Scan) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ HbA1c, CBC, RBS, സെറം ക്രിയാറ്റിനിന്‍, സെറം കൊളസ്‌ട്രോള്‍ തുടങ്ങിയ രക്തപരിശോധനകളും സൗജന്യമായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും 99950 43800 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു