29 APRIL 2026 WEDNESDAY

കൊച്ചി

അനുസ്മരണസമ്മേളനം

കൊച്ചി:(29.04.2026) https://societytodaynews.com/ ടി കെ രാമകൃഷ്ണന്‍ കള്‍ച്ചറല്‍ സെന്റര്‍ : ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം വൈകിട്ട് 5.30ന്.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ആദ്യയോഗം

കൊച്ചി:(29.04.2026) https://societytodaynews.com/ മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി :  മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ആദ്യയോഗം ഉച്ചയ്ക്ക് 3 മണിക്ക്. മലങ്കരസഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും.

കോലഞ്ചേരി

 

തിരുവുത്സവം

കോലഞ്ചേരി:(29.04.2026) https://societytodaynews.com/ സൗത്ത് നെല്ലാട് മങ്ങാട്ടറ ഭദ്രകാളി ക്ഷേത്രം : തിരുവുത്സവത്തിന്റെ ഭാഗമായി രാവിലെ 11ന് സര്‍പ്പ പൂജ, വൈകിട്ട് 6 മണി മുതല്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, തിരുവാതിര കളി, കലാ മണ്ഡലം അജു വിജയന്റെ പ്രമാണത്തില്‍ പഞ്ചാരി മേളം, ഫ്യൂഷന്‍ തിരുവാതിരകളി, കൈകൊട്ടികളി.

തൃപ്പൂണിത്തുറ

 

തിരുനാള്‍

തൃപ്പൂണിത്തുറ :(29.04.2026) https://societytodaynews.com/ തൃപ്പൂണിത്തുറ വടക്കേകോട്ട സെന്റ് ജോസഫ് പള്ളി : വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍. ദിവ്യബലി, നൊവേന, ആരാധന രാവിലെ 6ന്, ഫാ.ജിപ്‌സണ്‍ തോമസ് ചാണയില്‍ മുഖ്യകാര്‍മ്മികനാകും, രാവിലെ 7.30ന് ദിവ്യബലി, നൊവേന, ആരാധന  ഫാ. പ്രിന്‍സ് പഴമ്പിള്ളി മുഖ്യകാര്‍മ്മികനാകും, രാവിലെ 10.45ന് ദിവ്യബലി, നൊവേന, ആരാധന ഡോ.ജോസഫ് കളത്തിപറമ്പില്‍ മുഖ്യകാര്‍മ്മികനാകും.

വാരപ്പുഴ

 

തിരുനാള്‍

വാരപ്പുഴ:(29.04.2026) https://societytodaynews.com/ വാരപ്പുഴ ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മ്മല്‍ ആന്റ് സെന്റ് ജോസഫ് ബസിലിക്ക : വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ – വൈകിട്ട് 5.45ന് ബസിലിക്ക റെക്ടര്‍ ഫാ ജോഷി ജോര്‍ജ് കൊടിയന്തറയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറും.

പിറവം

 

വാര്‍ഷിക പൊതുയോഗം

പിറവം :(29.04.2026) https://societytodaynews.com/ സ്‌നേഹഭവന്‍ ഹാള്‍ : ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ ദി വെല്‍ഫെയര്‍ ഓഫ് ദി ഡിസബിള്‍ഡ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം വൈകിട്ട് 3ന്. സൊസൈറ്റി പ്രസിഡന്റ് ഫാ. തോമസ് പ്രാലേല്‍ അധ്യക്ഷത വഹിക്കും.

കളമശേരി

 

മഹോത്സവം

കളമശേരി :(29.04.2026) https://societytodaynews.com/  ശ്രീ മുക്കോട്ടില്‍ ക്ഷേത്രം : ദശാവതാരം ചന്ദനം ചാര്‍ത്ത് മഹോത്സവം – സമാരംഭ സഭ വൈകിട്ട് സിനിമാതാരങ്ങളായ സായ്കുമാറും ബിന്ദു പണിക്കരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

ആലങ്ങാട് 

 

അഡ്വ.ജോസ് വിതയത്തിലിന്റെ അഞ്ചാം ചരമവാര്‍ഷികം

ആലങ്ങാട്  :(29.04.2026) https://societytodaynews.com/ ആലങ്ങാട് സെന്റ് മേരീസ് പള്ളി : അഡ്വ.ജോസ് വിതയത്തിലിന്റെ അഞ്ചാം ചരമവാര്‍ഷികം. ദിവ്യബലിയും തുടര്‍ന്ന് കബറിടത്തിങ്കല്‍ പ്രാര്‍ത്ഥനാശുശ്രൂഷകളും ഉച്ചകഴിഞ്ഞ് 5ന് നടക്കും. സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ചേരുന്ന അനുസ്മരണ സമ്മേളനം വൈകിട്ട് 6ന് ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യും.

ഏലൂര്‍

 

ഉത്സവം

ഏലൂര്‍ :(29.04.2026) https://societytodaynews.com/ ഇലഞ്ഞിക്കല്‍ ഭഗവതി ക്ഷേത്രം : പ്രതിഷ്ഠാദിനം താലപ്പൊലി, മഹാ ഗുരിതി ഉത്സവം. വൈകിട്ട് 6.45ന് തിരുവാതിര കളി, നൃത്തനൃത്യങ്ങള്‍.

കാലടി

 

ഉത്സവം

കാലടി:(29.04.2026) https://societytodaynews.com/ മാണിക്യമംഗലം പരവത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം : ദശാവതാരം മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് മത്സ്യാവതാരം – ദീപാരാധന, പ്രസാദ ഊട്ട് രാവിലെ 6ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു